Android Oreo ൽ മൈക്രോമാക്സ് ഭാരത് ഗോ (Go Edition) സ്മാർട്ട് ഫോൺ വിപണിയിൽ വില 4,399 രൂപ ?

Android Oreo ൽ  മൈക്രോമാക്സ് ഭാരത് ഗോ (Go Edition) സ്മാർട്ട് ഫോൺ വിപണിയിൽ വില 4,399 രൂപ ?
HIGHLIGHTS

ഇതിൽ 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും എയർടെൽ നൽകുന്നു .

 

മൈക്രോമാക്സ് എയർടെലിനൊപ്പം പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു .മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ഭാരത് ഗോ എന്ന മോഡലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ എയർടെൽ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണ് .ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Android Oreo ലാണ് ഇതിന്റെ പ്രവർത്തനം .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസ്സിലാക്കാം .

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ഭാരത് ഗോ എന്ന മോഡലിന് 4.5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് .നൽകിയിരിക്കുന്നത് MediaTek 6737M പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .2,000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട്  ഫോൺ ആണിത് .

Android Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  ലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് എയർടെൽ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .2,000 രൂപയുടെ "Mera Pehla Smartphone " ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .

 

246ജിബിയുടെ ഡാറ്റ ഓഫറുകളുമായി എയർടെൽ

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ പുറത്തിറക്കിയ 498 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .എയർടെൽ ഈ ഓഫറുകളിൽ നൽകുന്നത് 246 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളും ആണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

ജിയോയുടെ തന്നെ 498 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .558 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 246 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ലഭ്യമാകുന്നതാണ് .ദിവസേന ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 82 ദിവസ്സത്തേക്കാണ് .

അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 246 ജിബിയുടെ ഡാറ്റ .കൂടാതെ ദിവസേന 100 SMS ലഭിക്കുന്നതാണ് .ദിവസേന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 128kbps സ്പീഡിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ എയർടെലിന്റെ തിരെഞ്ഞെടുത്ത സർകിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .

എന്നാൽ ജിയോയുടെ 498 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 182GBയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .ദിവസേന 2 ജിബിയുടെ ഡാറ്റ വീതം 91 ദിവസത്തേക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 91 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo