ലെനോവോയുടെ ആദ്യത്തെ വിൻഡോസ് സ്മാർട്ട് ഫോൺ സോഫ്റ്റ് ബാങ്ക് 503LV

HIGHLIGHTS

വിൻഡോസ് 10 ൽ ലെനൊവൊ സ്മാർട്ട് ഫോണുകൾ എത്തുന്നു

ലെനോവോയുടെ ആദ്യത്തെ വിൻഡോസ് സ്മാർട്ട് ഫോൺ സോഫ്റ്റ് ബാങ്ക് 503LV

ലെനോവോയുടെ ആദ്യത്തെ വിൻഡോസ് സ്മാർട്ട് ഫോൺ ഉടൻ വിപണിയിൽ എത്തുന്നു .ഇത് ആദ്യമായിട്ടാണ് ലെനൊവൊയും വിൻഡോസും ചേർന്നു ഒരു സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത് .വിൻഡോസിന്റെ ഏറ്റവും പുതിയ വേർഷനായ വിൻഡോസ് 10 ൽ ആണ് ഇതു പുറത്തിറങ്ങുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകളൂം മറ്റും മനസിലാക്കാം .ലെനോവോയുടെ വിൻഡോസ് സ്മാർട്ട് ഫോൺ സോഫ്റ്റ് ബാങ്ക് 503LV.ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് HD മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത്.വിൻഡോസ് വേർഷൻ ആയ 10 ൽ ആണ് ഇതു പ്രവർത്തിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

3 ജിബിയുടെ റാം ,32ജിബിയുടെ മികച്ച മെമ്മറി സപ്പോർട്ടും ഇതിനു മികച്ച പിന്തുണ നൽകുന്നു .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2,250mAh ന്റെ ബാറ്ററി ലൈഫും ലെനോവോയുടെ ഈ വിൻഡോസ് സ്മാർട്ട് ഫോണിനുണ്ട്.ലെനോവോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാകും ഇതു എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 13000 രൂപയ്ക്ക് അടുത്തു വരും .ആഗസ്റ് മാസം ലെനോവോയുടെ ഈ പുതിയ വിൻഡോസ് സ്മാർട്ട് ഫോൺ വിപണിയിൽ എത്തുമെന്നാണ് സൂചന .

Experienced Social Media And Content Marketing Specialist View Full Profile