Lava Bold N2
ലാവയുടെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റായ Lava Bold N2 5G ആദ്യ വിൽപ്പനയിൽ വാങ്ങാം. 6000mAh ബാറ്ററി കരുത്തുള്ള സ്മാർട്ട് ഫോണാണിത്. ദീർഘനേരം ചാർജ് നിൽക്കുന്ന മികച്ചൊരു 5G ഫോൺ അന്വേഷിക്കുന്നവർക്ക് ലാവ ബോൾഡ് എൻ2 5ജി അനുയോജ്യമാണ്. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയും ലാവയുടെ ഔദ്യോഗിക സ്റ്റോറുകൾ വഴിയും ബജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കാം. പുതിയ ലാവ ബോൾഡ് ഫോണിന്റെ പ്രത്യേകതകളും വിലയും അറിയാം.
6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയിലാണ് ഈ ലാവ ബോൾഡ് N2 5ജി ഫോൺ അവതരിപ്പിച്ചത്. ഇതിന് സ്മൂത്ത് റിഫ്രഷ് റേറ്റിനായി 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ആൻഡ്രോയിഡ് 16 ഔട്ട് ഓഫ് ദി ബോക്‌സിലാണ് ലാവ പ്രവർത്തിക്കുന്നത്. സെൽഫി ക്യാമറയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് കൊടുത്തിരിക്കുന്നു.
ഫോണിന് മികവുറ്റ പെർഫോമൻസ് ഒക്ടാ-കോർ 6nm യൂണിസോക്ക് T8200 പ്രോസസറിലൂടെ ലഭിക്കുന്നു. 4GB റാമിലും 64GB ഓൺബോർഡ് സ്റ്റോറേജിലും ലാവ സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നു.
Also Read: 10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!
ക്യാമറയിലേക്ക് വന്നാൽ ലാവ ബോൾഡ് N2 5ജിയിൽ 13-മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നു. ഇതിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 5-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ഫോണിനെ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധിക്കാൻ IP64-റേറ്റിങ് ലഭിക്കുന്നു.
ലാവ ബോൾഡ് എൻ2 5ജിയിൽ 18W ഫാസ്റ്റ് ചാർജിംഗിന്റെ കരുത്തൻ ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. സ്മാർട്ട് ഫോണിന് ശക്തി നൽകാൻ 6,000mAh ബാറ്ററിയുണ്ട്. ഒറ്റ ചാർജിൽ 815 മിനിറ്റ് യൂട്യൂബ് പ്ലേബാക്കിൽ ലഭിക്കുന്നു. ഇതിനൊപ്പം 10W ചാർജറും കൊടുത്തിരിക്കുന്നു.
ലാവ ബോൾഡ് N2 5ജിയിൽ 4GB RAM + 64GB സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില. ലോഞ്ച് സെയിലിന്റെ ഭാഗമായി ലാവ ഫോൺ ഇന്ന് 11,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ബില്യണയർ ബ്ലൂ, റീഗൽ ഗോൾഡ് നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ ഇന്ത്യ വെബ്സൈറ്റ് വഴി ലാവ ഹാൻഡ്സെറ്റ് വാങ്ങിക്കാം.
ലാവ ബോൾഡ് N2 4G വേരിയന്റ് ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. 4GB RAM + 64GB സ്റ്റോറേജുള്ള 4ജി മോഡലിന് ലോഞ്ച് സമയത്ത് 7,499 രൂപ വിലയുണ്ടായിരുന്നു.