ഇന്ത്യയുടെ സ്വന്തം ലാവ ബ്രാൻഡിൽ നിന്നും ഇതാ ഒരു കിടിലൻ 5ജി സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരിക്കുന്നു. വമ്പൻ ബാറ്ററിയും മികച്ച പ്രകടനവും ആഗ്രഹിക്കുന്നവർക്ക് Lava Bold N2 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 6000mAh കപ്പാസിറ്റിയുള്ള കരുത്തുറ്റ ബാറ്ററിയും 5G കണക്റ്റിവിറ്റിയും ഈ സ്മാർട്ട് ഫോണിനുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ലാവ ബോൾഡ് എൻ2 4ജി ലോഞ്ച് ചെയ്തത്. ഇതിന്റെ 5ജി മോഡലാണ് പുതിയതായി വിപണിയിൽ എത്തിയിട്ടുള്ളത്. ഈ പുത്തൻ 5ജി ഫോണിന്റെ ഫീച്ചറുകളും വിലയും അറിയാം.
Lava Bold N2 5G Price India
ഈ പുതിയ ലാവ ഫോണിന് 12,999 രൂപയാണ് വില. അതേ സമയം 4ജി ഫോണിന് 8000 രൂപയിലും താഴെയാണ് വിലയായത്. ലാവ ബോൾഡ് എൻ2 5ജിയ്ക്ക് റീഗൽ ഗോൾഡ്, ബില്യണയർ ബ്ലൂ നിറങ്ങളാണുള്ളത്. സ്മാർട്ട് ഫോണിന്റെ വിൽപ്പന ആമസോണിലൂടെ ജൂൺ 9 ന് ആരംഭിക്കുന്നു. ഇതിന് ലോഞ്ച് വിൽപ്പനയിൽ 11,999 രൂപയാണ് വിലയാകുന്നത്.
ലാവ ബോൾഡ് എൻ2 5ജി സവിശേഷതകൾ
ലാവ ബോൾഡ് N2 5ജിയ്ക്ക് മികച്ച ബാറ്ററി കപ്പാസിറ്റിയും, ഡിസ്പ്ലേ പെർഫോമൻസുമുണ്ട്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.