നിങ്ങൾ കാത്തിരുന്ന Sale എത്തി, Best പെർഫോമൻസ് iQOO Z9s Pro ഇന്ത്യയിൽ 3000 രൂപ കിഴിവോടെ…

HIGHLIGHTS

iQOO Z9s Pro ആദ്യ സെയിൽ ആരംഭിച്ചു

Nothing Phone 2a പകരം വന്ന iQOO മിഡ് റേഞ്ച് ഫോണാണിത്

എല്ലാ പ്രീമിയം ഫീച്ചറുകളും ഐക്യൂ Z9s സീരീസ് ഫോണുകളിൽ നൽകിയിട്ടുണ്ട്

നിങ്ങൾ കാത്തിരുന്ന Sale എത്തി, Best പെർഫോമൻസ് iQOO Z9s Pro ഇന്ത്യയിൽ 3000 രൂപ കിഴിവോടെ…

iQOO Z9s Pro ഈ വാരം പുറത്തിറങ്ങിയ പുതിയ 5G ഫോണാണ്. ദിവസങ്ങൾക്ക് മുമ്പ് ഐക്യൂ Z9s-നൊപ്പമാണ് ഫോൺ റിലീസായത്. ഇപ്പോഴിതാ പ്രോ മോഡലിന്റെ ആദ്യ സെയിലും ആരംഭിച്ചു.

Digit.in Survey
✅ Thank you for completing the survey!

Nothing Phone 2a പകരം വന്ന മിഡ് റേഞ്ച് ഫോണാണിത്. പോകോയുടെ മുന്തിയ ഫോണായ പോകോ F6-നും ഇവൻ പകരക്കാരനാണ്. എല്ലാ പ്രീമിയം ഫീച്ചറുകളും ഐക്യൂ Z9s സീരീസ് ഫോണുകളിൽ നൽകിയിട്ടുണ്ട്. പ്രോ മോഡലിലാകട്ടെ ക്യാമറ, ബാറ്ററി, പ്രോസസർ, ഡിസ്പ്ലേയെല്ലാം മികച്ചതാണ്.

latest phone iqoo z9s pro 5g sale goes live with 3000 rs discount

മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് Z9s Pro അവതരിപ്പിച്ചത്. 24,000 രൂപയിൽ ആരംഭിക്കുന്നു പ്രോ വേർഷന്റെ വില. ഓഗസ്റ്റ് 23 ഉച്ചയ്ക്ക് 12 മണി മുതൽ ആദ്യ സെയിലും കൊടിയേറി. ഫോണിന്റെ പ്രധാന ഫീച്ചറുകളും വിൽപ്പന വിവരങ്ങളും അറിയാം.

iQOO Z9s Pro കളറും ഡിസൈനും

iQOO Z9s Pro രണ്ട് നിറങ്ങളിൽ സ്റ്റൈലിഷ് ഡിസൈനിലാണ് അവതരിപ്പിച്ചിട്ടുള്ളത്. മാർബിൾ,ഓറഞ്ച് കളറുകളിലാണ് പ്രോ മോഡൽ വിപണിയിലുള്ളത്.

ലക്‌സ് മാർബിൾ: 16.37 സെന്റി മീറ്റർ നീളം, 7.50 സെന്റി മീറ്റർ വീതി. 0.75 സെന്റി മീറ്റർ കനവും 185 ഗ്രാം ഭാരവും ഫോണിനുണ്ട്. ഫ്ലാംബോയന്റ് ഓറഞ്ച്: 0.80 സെന്റി മീറ്റർ കട്ടിയുള്ള ഫോണാണ്. 190 ഗ്രാം ഭാരവും ഇതിന് വരുന്നു.

iQOO Z9s Pro സ്പെസിഫിക്കേഷൻ

2392×1080 റെസല്യൂഷനാണ് ഐക്യൂ Z9s Pro-യിലുള്ളത്. 6.77 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഡിസ്‌പ്ലേയ്ക്കുള്ളത്.

സ്‌നാപ്ഡ്രാഗൺ 7 Gen 3 5G പ്രോസസറാണ് ഫോണിലുള്ളത്. ഇതിൽ 5500 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14-ൽ പ്രവർത്തിക്കുന്നു.

ഫോട്ടോഗ്രാഫിയ്ക്കായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സെൻസറുണ്ട്. 50 മെഗാപിക്സൽ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. 8MP അൾട്രാ വൈഡ് ക്യാമറയും 16MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

latest phone iqoo z9s pro 5g sale goes live with 3000 rs discount

വൈഫൈ 6, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. ജിപിഎസ്, ഒടിജി, എഫ്എം റേഡിയോ എന്നിവയും ഫോൺ പിന്തുണയ്ക്കുന്നു. ഫോണിന്റെ ഡ്യുവൽ സിം സ്ലോട്ടുകൾ 5G സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. കൂടാതെ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ് സപ്പോർട്ട് ചെയ്യുന്നു. പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ വിവിധ സെൻസറുകളെയും പിന്തുണയ്ക്കുന്നു.

Read More: First Sale: ഇന്നാണ് വിൽപ്പന! Google Pixel 9, 9 Pro XL ഓൺലൈനിലും ഓഫ്‌ലൈനിലും…

First Sale എവിടെ? ഓഫറുകളും

ഫോൺ 3 സ്റ്റോറേജ് വേരിയന്റുകളിലാണുള്ളത്.

8GB+ 128GB: 24,999 രൂപ (വാങ്ങാനുള്ള ലിങ്ക്)
8GB+ 256GB: 26,999 രൂപ (വാങ്ങാനുള്ള ലിങ്ക്)
12GB+ 256GB: 28,999 രൂപ (വാങ്ങാനുള്ള ലിങ്ക്)

ലോഞ്ച് ഓഫറായി ബാങ്ക് കാർഡ് ഡിസ്കൌണ്ട് ലഭിക്കുന്നു. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. ആമസോൺ വഴി ഐക്യൂ Z9s പ്രോ പർച്ചേസ് ചെയ്യാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo