ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ ജിയോ എത്തിക്കും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Sep 2022
HIGHLIGHTS
  • ജിയോയുടെ വിലകുറഞ്ഞ 5ജി ഫോണുകൾ വിപണിയിൽ എത്തും

  • 12000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ ആയിരിക്കും

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ ജിയോ എത്തിക്കും
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ ജിയോ എത്തിക്കും

ഇനി ടെലികോം മേഖലകളിൽ ഏറെ കാത്തിരിക്കുന്ന ഒന്നാണ് 5ജി സർവീസുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 5ജി സർവീസുകൾ അടുത്ത മാസ്സം മുതൽ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ എത്തി തുടങ്ങും എന്നാണ് .എന്നാൽ അതുപോലെ തന്നെ വിപണിയിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് റിലയൻസ് ജിയോ 5ജി ഫോണുകൾ .ഗൂഗിളിനൊപ്പം ജിയോ പുറത്തിറക്കുന്ന ഇന്ത്യയിലെ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാകും ഇത് .12000 രൂപ ബഡ്ജറ്റിനു താഴെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത് .

RELIANCE JIO PHONE 5G SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ ഈ ഫോണുകളിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും അതുപോലെ തന്നെ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും പ്രതീക്ഷിക്കാം .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ജിയോ 5ജി ഫോണുകൾ Qualcomm Snapdragon 480 5ജി പ്രോസ്സസറുകളിൽ ആയിരിക്കും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .പ്രതീക്ഷിക്കുന്ന ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാംമ്മിൽ പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 5000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇന്ത്യൻ വിപണിയിൽ 12000 രൂപയ്ക്ക് താഴെ പ്രതീക്ഷിക്കാവുന്ന ഒരു 5ജി ഫോൺ ആയിരിക്കും ഇത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jio Phone 5G expected to be the cheapest 5G phone in India: Here’s how much it could cost
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements