Itel Super Guru Series Launched: UPI123PAY പ്രീ-ലോഡഡ് ഫീച്ചറുകളുമായി പുതിയ ഫീച്ചർ ഫോൺ പുറത്തിറക്കി Itel

Highlights

ഐറ്റൽ സൂപ്പർ ഗുരു എന്ന പുതിയ ഫീച്ചർ ഫോൺ സീരീസ് പുറത്തിറക്കി

ഐടെൽ സൂപ്പർ ഗുരു സീരീസ് ഫീച്ചർ ഫോണുകൾക്ക് വില 1,499 രൂപയിലാണ് തുടക്കമിടുന്നത്

1.3എംപി പിൻ ക്യാമറയും ഫോണിന്റെ സവിശേഷതയാണ്

Itel Super Guru Series Launched: UPI123PAY പ്രീ-ലോഡഡ് ഫീച്ചറുകളുമായി പുതിയ ഫീച്ചർ ഫോൺ പുറത്തിറക്കി Itel

ഐറ്റൽ ഐറ്റൽ സൂപ്പർ ഗുരു എന്ന പേരിൽ ഒരു സീരീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ സീരിസിൽ മൂന്ന് മോഡലുകളാണ് ഐടെൽ അവതരിപ്പിക്കുന്നത്. സൂപ്പർ ഗുരു 200, സൂപ്പർ ഗുരു 400, സൂപ്പർ ഗുരു 600 എന്നിങ്ങനെ മൂന്ന് ഫീച്ചർ ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ ഓൺലൈൻ പേയ്‌മെന്റുകൾ നടത്താനാകും എന്നതാണ് പ്രത്യേകത. കാരണം ഇതിന് UPI123PAY പ്രീ-ലോഡഡ് ഫീച്ചർ ലഭിക്കും. 

Itel സൂപ്പർ ഗുരു സീരീസിന്റെ വില

സൂപ്പർ ഗുരു 200 മോഡലിന്റെ വില 1,499 രൂപയിലാണ് തുടങ്ങുന്നത്. സൂപ്പർ ഗുരു 400 ന് 1699 രൂപയാണ് വില. സൂപ്പർ ഗുരു 600 ന് 1,899 രൂപയാണ് വില. അടുത്തുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നും ഫോൺ വാങ്ങാം.

Super Guru 200

1.8 ഇഞ്ച് നീളമുള്ള ഡിസ്‌പ്ലേയാണ് സൂപ്പർ ഗുരു 200 ഫോണിനുള്ളത്. 1200mAh ബാറ്ററിയുമായാണ് ഫോൺ വരുന്നത്, ഇത് 21 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. 208MHz പ്രൊസസർ നൽകുന്ന SC6531E ചിപ്‌സെറ്റാണ് ഫോണിന് കരുത്ത്‌ പകരുന്നത്. ഇതിന് ഡ്യുവൽ സിം കാർഡ് പിന്തുണ ലഭിക്കും. അതോടൊപ്പം ക്യാമറയും ഉണ്ട്. 1.3എംപി ക്യാമറയാണ് ഫോണിന് ലഭിക്കുക.

Super Guru 400

2.4 ഇഞ്ച് നീളമുള്ള ഡിസ്‌പ്ലേയാണ് സൂപ്പർ ഗുരു 400 ഫോണിനുള്ളത്. 1200mAh ബാറ്ററിയാണ് ഫോണിലുള്ളത്, ഇത് 14 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 312MHz പ്രൊസസർ ഫീച്ചർ ചെയ്യുന്ന SC6531E ചിപ്‌സെറ്റിലും ഫോൺ പ്രവർത്തിക്കുന്നു. 1.3എംപി പിൻ ക്യാമറയും ഫോണിനുണ്ട്. മറ്റ് ഫീച്ചറുകൾ മുകളിൽ പറഞ്ഞ ഫോണുകൾക്ക് സമാനമായിരിക്കും.

Super Guru 600

മേൽപ്പറഞ്ഞ ഫോണിന്റെ അതേ ഫീച്ചറുകളാണ് ഫോണിനുള്ളത്. 2.8 ഇഞ്ച് നീളമുള്ള ഡിസ്‌പ്ലേയാണ് ഈ ഫീച്ചർ ഫോണിനുള്ളത്. 1900എംഎഎച്ച് ബാറ്ററിയുമായാണ് ഫോൺ വരുന്നത്, 20 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയമുണ്ട്, കമ്പനി അവകാശപ്പെടുന്നു. 312MHz പ്രൊസസർ ഫീച്ചർ ചെയ്യുന്ന SC6531E ചിപ്‌സെറ്റിലും ഫോൺ പ്രവർത്തിക്കുന്നു. 1.3എംപി ക്യാമറയും ഈ ഫോണിന്റെ പിൻഭാഗത്ത് ലഭ്യമാണ്.

Nisana Nazeer

Nisana Nazeer

Nisana Nazeer

View full profile