5000mAh ബാറ്ററിയുമായി iQOO Z7i എത്തി

5000mAh ബാറ്ററിയുമായി iQOO Z7i എത്തി
HIGHLIGHTS

8 ജിബി വരെ വെർച്വൽ റാം പിന്തുണയും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്

ഐസ് ലേക്ക് ബ്ലൂ, മൂൺ ഷാഡോ കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്

ഒറ്റച്ചാർജിൽ 17.2 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം ലഭിക്കും

ഐക്യൂ Z7 (iQOO Z7) സീരീസിൽ ഐക്യൂ Z7(iQOO Z7), ഐക്യൂ Z7എക്സ് (iQOO Z7x) എന്നിവയാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഡൈമെൻസിറ്റി 6020 SoC ഉള്ള ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാണ് ഇസഡ്7ഐ (iQOO Z7i) യുടെ വരവ്.

ഡിസ്പ്ലേ 

720 x 1600 പിക്സൽ റെസലൂഷൻ, 60Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്ട് റേഷ്യോ, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.51 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 5 എംപി ഫ്രണ്ട് ക്യാമറയ്ക്കായി സ്‌ക്രീനിൽ വാട്ടർഡ്രോപ്പ് നോച്ചും ഐക്യൂ ഇസഡ്7ഐ (iQOO Z7i) യിൽ ഉണ്ട്.

പ്രോസസ്സർ 

മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റ് നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഐക്യൂ Z7ഐ (iQOO Z7i ). 7nm ഒക്ടാ കോർ ചിപ്‌സെറ്റിന് 2.2GHz-ൽ ക്ലോക്ക് ചെയ്ത രണ്ട് ARM Cortex-A76 പെർഫോമൻസ് കോറുകളും 2.0GHz-ൽ ക്ലോക്ക് ചെയ്ത ആറ് ARM Cortex-A55 എഫിഷ്യൻസി കോറുകളും ഉണ്ട്. മാലി-ജി57 ജിപിയും പ്രോസസറിന് കരുത്തുപകരാനൊപ്പമുണ്ട്. കൂടാതെ LPDDR4X റാമും UFS 2.2 സ്റ്റോറേജും സ്മാർട്ട്ഫോണിന് സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. 4ജിബി, 6ജിബി​, അല്ലെങ്കിൽ 8ജിബി റാം മോഡലുകൾ തിരഞ്ഞെടുക്കാൻ അ‌വസരം ഐക്യൂ നൽകുന്നുണ്ട്. 8 ജിബി വരെ വെർച്വൽ റാം പിന്തുണയും ഈ സ്മാർട്ട്ഫോണിൽ ഉള്ളടങ്ങിയിരിക്കുന്നു.

മൂന്ന് വേരിയന്റുകളിലും 128ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനാണ് നൽകിയിരിക്കുന്നത്. ഓൺബോർഡ് മെമ്മറി വർദ്ധിപ്പിക്കുന്നതിന് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഐക്യൂ ഇസഡ്7ഐ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഐസ് ലേക്ക് ബ്ലൂ, മൂൺ ഷാഡോ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ക്യാമറ 

ഐക്യു Z7ഐ (iQOO Z7i )യിൽ ഡ്യുവൽ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. അതിൽ 13 MP പ്രൈമറി ക്യാമറയും 2 MP മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾ, വീഡിയോ കോളുകൾ, ഫേസ് അൺലോക്ക് എന്നിവയ്‌ക്കായി 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു.

ബാറ്ററി 

15W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന, 5000എംഎഎച്ചിന്റേതാണ് ബാറ്ററി. ഒറ്റച്ചാർജിൽ 17.2 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയവും 29 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

മറ്റു സവിശേഷതകൾ 

ഡ്യുവൽ സിം, 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് പ്രധാനകണക്റ്റിവിറ്റി ഫീച്ചറുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ – കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. ഫിംഗർപ്രിന്റ് സെൻസറും ഫെയ്സ് ഐഡി ഫീച്ചറും ഐക്യൂ ഇസഡ്7ഐയിൽ എത്തുന്നുണ്ട്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള ഐക്യൂ ഇസഡ്7ഐ ( iQOO Z7i )യുടെ അടിസ്ഥാന വേരിയന്റിന് ഏകദേശം 10,700 രൂപയാണ് വില.

Digit.in
Logo
Digit.in
Logo