കാത്തിരുന്ന അപ്ഡേറ്റ്, വാട്സാപ്പിനും പാസ്‌വേഡ്! സുരക്ഷ കൂട്ടാനുള്ള WhatsApp Password Feature

കാത്തിരുന്ന അപ്ഡേറ്റ്, വാട്സാപ്പിനും പാസ്‌വേഡ്! സുരക്ഷ കൂട്ടാനുള്ള WhatsApp Password Feature

WhatsApp ഉപയോക്താക്കൾ കാലങ്ങളായി കാത്തിരുന്ന സുരക്ഷാ ഫീച്ചർ ഒടുവിൽ യാഥാർത്ഥ്യമാകുന്നു. നിലവിൽ ഫോൺ ലോക്ക് ചെയ്യാൻ തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിച്ചിരുന്നവർക്ക് ഇനി ആശ്വാസിക്കാം. ഓരോ അക്കൗണ്ടിനും പ്രത്യേക അക്കൗണ്ട് പാസ്‌വേഡ് (Account Password) നൽകാനുള്ള സംവിധാനം മെറ്റ ഒരുക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

സിം കാർഡ് മാറിപ്പോയാലും ഇനി പാസ്‌വേഡ് ഇല്ലാതെ മറ്റൊരാൾക്ക് വാട്സാപ്പ് തുറക്കാൻ കഴിയില്ല. ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ വേർഷനിലാണ് ഈ മാറ്റം വരുന്നത്. ആപ്പിന്റെ സെറ്റിങ്സ് ഓപ്ഷനിലൂടെ നേരിട്ട് ആൽഫാന്യൂമെറിക് അക്കൗണ്ട് പാസ്‌വേഡ് സെറ്റ് ചെയ്യാനുള്ള വഴിയാണിത്. വാട്സ്ആ്പപ് പാസ് വേഡ് ഫീച്ചറിനെ കുറിച്ച് വിശദമായി മനസിലാക്കാം.

WhatsApp Password Feature

പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാം. ഇതിനായി വാട്സ്ആപ്പ് ഒരു പുതിയ സുരക്ഷാ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകണ്. ആപ്പ് സെറ്റിങ്സിൽ നിന്ന് നേരിട്ട് ആൽഫാന്യൂമെറിക് അക്കൗണ്ട് പാസ്‌വേഡ് സെറ്റ് ചെയ്യാനുള്ള ഫീച്ചറാണിത്.

ഇങ്ങനെ പാസ് വേഡ് വേണമെന്നുള്ളവർക്ക് മാത്രം ഓപ്ഷൻ തെരഞ്ഞെടുക്കാം. ഈ ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ, ലോഗിൻ ചെയ്യുമ്പോൾ ആറ് അക്ക വെരിഫിക്കേഷൻ കോഡ് നൽകണം. ഇതിന് ശേഷം പാസ്‌വേഡ് ആവശ്യമായി വരും. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടീവാക്കിയ ശേഷം ഉപയോക്താക്കളോട് വാട്ട്‌സ്ആപ്പ് ആദ്യം ടു-സ്റ്റെപ്പ് പിൻ ആവശ്യപ്പെടും. ശേഷം പുതുതായി സൃഷ്ടിച്ച അക്കൗണ്ട് പാസ്‌വേഡ് സെറ്റ് ചെയ്യാം.

More From Digit: ഈസ്തെറ്റിക് ഐഫോൺ! ഹിറ്റായ ഓറഞ്ചിന് ശേഷം iPhone 18 Pro Red കളറിൽ, ഡിസൈൻ ലുക്ക് വൈറൽ

ഈ പാസ് വേഡ് ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ ഒരു അപ്‌ഡേറ്റിൽ ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിം സ്വാപ്പ് തട്ടിപ്പിനെ ചെറുക്കാനും, മറ്റുള്ളവർ അനധികൃതമായി ലോഗിൻ ചെയ്യുന്നതിനെയും ഇങ്ങനെ ചെറുക്കാൻ സാധിക്കുന്നു.

വാട്സ്ആപ്പിന്റെ മറ്റ് ഫീച്ചറുകൾ

ആപ്ലിക്കേഷനിൽ മെസേജ് ഷെഡ്യൂൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചറിൽ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നു. എന്നുവച്ചാൽ ഫേസ്ബുക്കിലും മറ്റും പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യാൻ മാത്രമേ സാധിക്കുള്ളൂ. എന്നാൽ മെറ്റയുടെ വാട്സ്ആപ്പിലും ഇനി മെസേജുകൾ ഷെഡ്യൂൾ ചെയ്യാനാകും. മെസേജുകൾ ഓട്ടോമാറ്റിക്കായി അയയ്ക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു നിർദ്ദിഷ്ട തീയതിയും സമയവും സെറ്റ് ചെയ്യാം. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ ചാറ്റ് വിവരങ്ങളുടെ ഒരു പ്രത്യേക കാറ്റഗറിയിൽ കാണാനാകും. ഇത് ഡെലിവറി ചെയ്യുന്നതിന് മുമ്പ് റിവ്യൂ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.

WhatsApp 2026 Features

അക്കൗണ്ട് പാസ്‌വേഡ് കൂടാതെ യൂസർനെയിം ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിലേതുപോലെ ഓരോരുത്തർക്കും തനതായ ഒരു യൂസർനെയിം അനുവദിക്കുന്ന ഫീച്ചറാണിത്. ഇമേജ് ജനറേഷൻ, സെൽഫ് ഫോട്ടോ എഡിറ്റിംഗ് എന്നിവയ്ക്കായി AI ഇന്റഗ്രേഷൻ സപ്പോർട്ടും ഇതിലുണ്ടാകും. തിരക്ക് സ്ഥലങ്ങളിൽ വോയ്‌സ് മെസേജുകൾ കേൾക്കാൻ കഴിയാത്തവർക്ക് ടെക്സ്റ്റ് മെസേജിൽ അത് കാണാനുള്ള ട്രാൻസ്ക്രിപ്ഷൻ ഓപ്ഷനും വാട്സ്ആപ്പിന്റെ ആലോചനയിലുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile