iQOO Z7 Pro 5G Amazing Offer: വൻ ഡിസ്‌കൗണ്ടിൽ ഐക്യൂ ഫോൺ വാങ്ങാം

iQOO Z7 Pro 5G Amazing Offer: വൻ ഡിസ്‌കൗണ്ടിൽ ഐക്യൂ ഫോൺ വാങ്ങാം
HIGHLIGHTS

21,499 രൂപയ്ക്ക് ഈ ഫാസ്റ്റസ്റ്റ് 5G സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകും

ആമസോൺ നിലവിൽ iQOO Z7 Pro 5G വിൽക്കുന്ന വില 23,999 രൂപയ്ക്കാണ്

iQOO Z7 Pro 5G മികച്ച ഗെയിമിങ് സ്മാർട്ട്ഫോണാണ്

ഗെയിമിങ്ങിൽ താൽപര്യമുള്ള ആളുകൾ iQOO സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുന്നു. മികച്ച പെർഫോമൻസും മികച്ച ക്യാമറ മികവും ഐക്യൂ ഫോണുകൾ പുലർത്താറുണ്ട്. ഐക്യുവിൻ്റെ കഴിഞ്ഞമാസം ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോണാണ് iQOO Z7 Pro 5G.

iQOO Z7 Pro 5Gയുടെ 8GB റാം + 128GB സ്റ്റോറേജ് മോഡൽ ഇന്ത്യയിൽ 23,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ബാങ്ക് ഓഫർ ലഭ്യമായിരുന്നു. അ‌തിനാൽ ആദ്യത്തെ ഒരാഴ്ച 21,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമായി. എന്നാൽ ഇപ്പോൾ ഈ ഫോൺ വാങ്ങണമെങ്കിൽ 23,999 രൂപ നൽകേണ്ടതുണ്ട്.

iQOO Z7 Pro 5G ആമസോൺ ഓഫർ

21,499 രൂപയ്ക്ക് ഈ ഫാസ്റ്റസ്റ്റ് 5G സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി കൂപ്പൺ ഡിസ്കൗണ്ടായി 500 രൂപയും ബാങ്ക് ഡിസ്കൗണ്ടായി 2000 രൂപയും വിലയിൽനിന്ന് കുറയും. അ‌ങ്ങനെ 21,499 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും.

അ‌തേസമയം എസ്ബിഐ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവർക്ക് മാത്രമാണ് ഈ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 20000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണ് iQOO Z7 Pro 5G. ഇവിടെ നിന്നും വാങ്ങൂ

iQOO Z7 Pro 5G ഫീച്ചറുകൾ

ഫുൾ എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച് ഡിസ്പ്ലേയുമായാണ് ഐക്യൂ Z7 പ്രോ 5ജി എത്തിയിരിക്കുന്നത്. മിഡ്റേഞ്ച് നിരക്കിൽ ലഭ്യമാകുന്ന ഏറ്റവും ശക്തമായ പ്രോസസർ തന്നെയാണ് ഇത്. 12 ജിബി വരെ റാം പിന്തുണയും 256 ജിബി സ്റ്റോറേജ് പിന്തുണയും ഐക്യൂ ഈ ഫോണിൽ നൽകിയിരിക്കുന്നു.

കൂടുതൽ വായിക്കൂ: Vivo Y17s Launched: 50MP ക്യാമറയുമായി Vivo Y17s ഇന്ത്യൻ വിപണിയിൽ

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 മെഗാപിക്സൽ മെയിൻ ക്യാമറയും 2എംപി സെൻസറും റിംഗ് ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z7 പ്രോയിൽ ഉള്ളത്. സെൽഫികൾക്കായി പഞ്ച്-ഹോൾ കട്ടൗട്ടിൽ 16 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

iQOO Z7 Pro
വൻ ഡിസ്‌കൗണ്ടിൽ ഐക്യൂ ഫോൺ

66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് ഐക്യൂ Z7 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്. 3ഡി കർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ, സെഗ്മെന്റിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ്. 175 ഗ്രാം ആണ് ഭാരം. ബാക്ക് പാനലിൽ ആന്റിഗ്ലെയർ മാറ്റ് ഗ്ലാസും നൽകിയിട്ടുണ്ട്. ആകർഷകമായ ബ്ലൂ ലഗൂൺ ഡിസൈനും ഇതിന്റെ മാറ്റ് കൂട്ടുന്നു.

Digit.in
Logo
Digit.in
Logo