iQOO Z7 Pro 5G Launch: ഐകൂ Z7 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

iQOO Z7 Pro 5G Launch: ഐകൂ Z7 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
HIGHLIGHTS

രണ്ട് പിൻക്യാമറകളുമായിട്ടാണ് ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്

ഫുൾ എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച് സ്‌ക്രീനാണുള്ളത്

മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്

ഐകൂ ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ഐകൂ Z7 പ്രോ 5ജി (iQOO Z7 Pro 5G) എന്ന ഡിവൈസാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തത്. വൺപ്ലസ് നോർഡ് സിഇ 3 പോലുള്ള ജനപ്രിയ ഫോണുകളോട് മത്സരിക്കാനെത്തുന്ന ഐകൂ ഫോൺ ആകർഷകമായ സവിശേഷതകൾ പായ്ക്ക് ചെയ്യുന്നു. 25,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ സെഗ്മെന്റിലേക്കാണ് ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

iQOO Z7 Pro 5G വില 

ഐകൂ Z7 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഡിവൈസ് നിങ്ങൾക്ക് 21,999 രൂപ വാങ്ങാം. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയാണ് വില. ലോഞ്ച് ഓഫറിലൂടെ ഈ വേരിയന്റ് 22,999 രൂപയ്ക്ക് വിൽപ്പനയ്ക്കെത്തും. ഈ ലോഞ്ച് ഓഫറുകൾ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാവുകയുള്ളു. 2,000 രൂപ വരെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നു.

iQOO Z7 Pro 5G ലഭ്യത

ആമസോൺ, ഐകൂ ഇ-സ്റ്റോർ എന്നിവ വഴി ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. സെപ്റ്റംബർ 5നാണ് ഫ്ലിപ്പ്കാർട്ട് വഴി ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തുന്നത്. വിൽപ്പനയ്‌ക്കെത്തും, ഉപഭോക്താക്കൾക്ക് ബ്ലൂ ലഗൂൺ, ഗ്രാഫൈറ്റ് മാറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഐകൂ Z7 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാകും. ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ നോക്കാം.

iQOO Z7 Pro 5G ഡിസ്‌പ്ലേയും പ്രോസസറും 

ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഫുൾ എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഗെയിമിങ്, സ്ട്രീമിങ് എന്നിവയ്ക്കുള്ള മികച്ച ഡിസ്പ്ലെയാണിത്. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ശക്തമായ മിഡ്-റേഞ്ച് ചിപ്പ്സെറ്റിനൊപ്പം 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഐകൂ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

iQOO Z7 Pro 5G ക്യാമറകൾ

രണ്ട് പിൻക്യാമറകളുമായിട്ടാണ് ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും റിങ് ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലെ രണ്ടാമത്തെ ക്യാമറ 2 മെഗാപിക്സൽ സെൻസറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ സെൻസറാണ് കമ്പനി നൽകിയിരിക്കുന്നത്.

iQOO Z7 Pro 5G ബാറ്ററി 

ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോണിൽ 4,600mAh ബാറ്ററിയുണ്ട്. 66W ചാർജിങ് സപ്പോർട്ടാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഫോണിനൊപ്പം റീട്ടെയിൽ ബോക്സിൽ കമ്പനി ചാർജർ നൽകുന്നുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വുരന്ന ഫോണിന് താഴെ സ്പീക്കറും നൽകിയിട്ടുണ്ട്.

Nisana Nazeer
 
Digit.in
Logo
Digit.in
Logo