വീണ്ടും iQOO തരംഗം ;ഇതാ iQOO Z3 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

വീണ്ടും iQOO തരംഗം ;ഇതാ iQOO Z3 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

iQOO Z3 എന്ന സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

ജൂൺ 8നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ iQOO Z3 എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു.ജൂൺ 8നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് എന്ന് ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ Snapdragon 768G പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .റിപ്പോർട്ടുകൾ പ്രകാരം 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളായിരിക്കും ഇത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം .

iQOO Z3 പ്രതീക്ഷിക്കുന്ന സവിശേഷതകൾ 

6.58 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 2408×1080 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10 സപ്പോർട്ടും എന്നിവയും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ ചിലപ്പോൾ Qualcomm Snapdragon 768G ( Adreno 620 GPU )പ്രോസ്സസറുകളാകും ഉണ്ടാകുക .

ട്രിപ്പിൾ  ക്യാമറകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിലും പ്രതീക്ഷിക്കാവുന്നതാണ് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 4400mAh ന്റെ ബാറ്ററി ലൈഫ് ആയിരിക്കും ഉണ്ടാകുക .അതുപോലെ തന്നെ ഈ ഫോണുകൾ 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo