iQOO Z11 Lite 5G India Launch date Price india battery camera specs and more
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ബജറ്റ് 5G സെഗ്മെന്റിലേക്ക് വിവോയുടെ ഐഖൂ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കുന്നു. അതിശക്തനായ 6500mAh ബാറ്ററി, 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള iQOO Z11 Lite 5G ഹാൻഡ്സെറ്റാണ് ഇന്ന് എത്തുന്നത്.
വൺപ്ലസ് N6, മോട്ടോ ജി96 5ജി എന്നിവയ്ക്ക് എതിരാളിയായാകും ഐഖൂ Z11 ലൈറ്റ്. 20000 രൂപയിൽ താഴെയാകും ഐഖൂ Z11 ലൈറ്റ് 5ജി പുറത്തിറക്കുന്നത്. ഫോണിന്റെ സവിശേഷതകളെ കുറിച്ചും ഇന്ത്യയിലെ വില, ലോഞ്ചിനെ കുറിച്ചും അറിയാം.
ഐഖൂ Z11 ലൈറ്റ് 5ജി ജൂലൈ 24-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്മാർട്ട് ഫോൺ അവതരിപ്പിച്ചതിന് ശേഷം ആമസോൺ വഴിയും മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയും വിൽപ്പന ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആമസോൺ, ഐഖൂ സ്റ്റോർ വഴിയാകും ഫോൺ ലഭ്യമാകുക. വൺപ്ലസ്സിന്റെയും മോട്ടറോളയുടെയും മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾക്ക് പകരമായി തെരഞ്ഞെടുക്കാവുന്ന ഐഖൂവിന്റെ മോഡലാകുമിത്. 20000 രൂപയിൽ താഴെയാകും ഈ സ്മാർട്ട് ഫോണിന് വിലയാകുന്നതെന്നാണ് സൂചന.
Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ
ഐക്യൂ എസ്ഡ്11 ലൈറ്റ് 5ജിയിൽ കരുത്തനായ 6,500mAh ബാറ്ററിയാണ് ഉൾപ്പെടുത്തുന്നത്. ഇതിന് 44W ഫാസ്റ്റ് ചാർജിംഗും അഞ്ച് വർഷത്തെ ബാറ്ററി ഹെൽത്ത് ഗ്യാരണ്ടിയും ലഭിക്കുന്ന സ്മാർട്ട് ഫോണാകുമിത്.
ഐഖൂ ഇതിൽ 6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേ നൽകിയേക്കും. 120Hz റിഫ്രഷ് റേറ്റും 1200 നിറ്റ്സ് വരെയുള്ള ബ്രൈറ്റ്നെസ്സും ഫോണിനുണ്ടാകും. ഇതിൽ AI ക്രിയേഷൻ, ലൈവ് ട്രാൻസ്‌ക്രിപ്ഷനും AI ക്യാപ്ഷനുകൾ തുടങ്ങിയ AI ഫീച്ചറുകൾ ഫോണിൽ ലഭിക്കും. കൂടാതെ, മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷനും SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുമുള്ള ഫോണാകുമിത്.
ഈ ഹാൻഡ്‌സെറ്റിൽ സോണി സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുത്തും. സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ OriginOS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് OS) അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നാണ് സൂചന.
മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രോസസറാണ് ഫോണിൽ കൊടുക്കുന്നത്. മികച്ച ഗെയിമിംഗ് പെർഫോമൻസ് ഈ ഐഖൂ Z11 ലൈറ്റ് 5ജിയിൽ അതിനാൽ പ്രതീക്ഷിക്കാം.