iqoo neo 10r 5g 6400mah battery
മിഡ്-റേഞ്ച് ബഡ്ജറ്റിൽ ഐഫോണിനോടും പ്രീമിയം ഫോണുകളോടും കിടപിടിക്കുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന സ്മാർട്ട് ഫോണാണോ വാങ്ങാനായി നിങ്ങൾ പ്ലാൻ ചെയ്യുന്നത്? എങ്കിൽ ഇതാ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഗംഭീരമായ വിലക്കുറവിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്. വിപണിയിൽ തരംഗമായി മാറിയ iQOO Neo 10R 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം.
ശക്തമായ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസറുള്ള ഐഖൂ സ്മാർട്ട് ഫോണാണിത്. ഗെയിമിങ്ങിന് മികച്ച പെർഫോമൻസ് തരുന്ന ഫോണിൽ 6,400mAh ബാറ്ററിയുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50 എംപി ക്യാമറയടങ്ങുന്ന സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി 29000 രൂപ റേഞ്ചിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന പ്രീമിയം സ്മാർട്ട് ഫോണാണിത്. ഐഖൂ നിയോ 10ആർ 5ജി 25000 രൂപയ്ക്ക് താഴെ എങ്ങനെ സ്വന്തമാക്കാമെന്ന് പരിശോധിക്കാം.
ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുമടക്കമാണ് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. എന്നാൽ നിങ്ങളുടെ ലൊക്കേഷനിൽ ഈ ഫോൺ ലഭ്യമാണോ എന്നത് പിൻകോഡ് നൽകി ആദ്യമേ സ്ഥിരീകരിക്കുക.
ഐഖൂ നിയോ 10ആർ 5ജിയുടെ 256 GB സ്റ്റോറേജും, 8 GB റാമുമുള്ള സ്മാർട്ട്ഫോണിനാണ് കിഴിവ്. ലോഞ്ച് സമയത്ത് ഫോണിന് ഇന്ത്യയിൽ വില 33,999 രൂപയായിരുന്നു. പിന്നീട് 29999 രൂപയ്ക്ക് ഫോൺ ലഭ്യമായിരുന്നു. എന്നാൽ ഫ്ലിപ്കാർട്ടിൽ 256ജിബി വേരിയന്റ് ഇപ്പോൾ 25,999 രൂപയ്ക്ക് വിൽക്കുന്നു. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള കിഴിവാണ്.
ബാങ്ക് ഓഫർ: ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ സ്മാർട്ട് ഫോൺ കൂടുതൽ കിഴിവിൽ വാങ്ങിക്കാം. 1300 രൂപയുടെ ബാങ്ക് ഓഫർ ചേർക്കുമ്പോൾ 25000 രൂപയ്ക്കും താഴെ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.
Also Read: Galaxy S25 Ultra 5G: 200MP ക്യാമറയും 8K വീഡിയോയുമുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഓഫർ!
EMI ഓഫർ: 36 മാസത്തേക്ക് അഥവാ മൂന്ന് വർഷത്തേക്കുള്ള ഇഎംഐ ഡീലും ഐക്യൂ നിയോ 10ആർ ഫോണിന് ലഭ്യമാണ്. 915 രൂപയുടെ ഇഎംഐ ഓഫറാണ് സ്മാർട്ട് ഫോണിന് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
എക്സ്ചേഞ്ച് ഡീൽ: 22500 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഇത് പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.