iQOO 13 5G: 6000mAh പവറും, 50MP സോണി ക്യാമറയുമുള്ള ബെസ്റ്റ് ഫ്ലാഗ്ഷിപ്പിന് ഇന്ന് കൂടി ഓഫർ

HIGHLIGHTS

സ്മാർട്ഫോണിന്റെ വില 50000 രൂപ റേഞ്ചിലെത്തിയിരിക്കുന്നു

ഇന്ത്യയിൽ ഐക്യുഒ അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഓഫർ

60000 രൂപയ്ക്കും താഴെ ഐഖൂ 13 വിലയെത്തിയാൽ അത് വിട്ടുകളയുന്നത് ബുദ്ധിയല്ല

iQOO 13 5G: 6000mAh പവറും, 50MP സോണി ക്യാമറയുമുള്ള ബെസ്റ്റ് ഫ്ലാഗ്ഷിപ്പിന് ഇന്ന് കൂടി ഓഫർ

സാംസങ്ങിനെ പോലെ പേരെടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണ് ഈ വർഷമെത്തിയ iQOO 13 5G. ഗാലക്സി എസ്25 അൾട്രാ പോലെ ഇതിന് ഒരു ലക്ഷം രൂപയിലും മുകളിലെങ്ങും വിലയാകുന്നില്ല. 61999 രൂപയ്ക്കാണ് ഫോൺ ഇന്ത്യൻ വിപണികളിൽ വിവോ കമ്പനി അവതരിപ്പിച്ചത്.

ഇപ്പോഴിതാ സ്മാർട്ഫോണിന്റെ വില 50000 രൂപ റേഞ്ചിലെത്തിയിരിക്കുന്നു. 60000 രൂപയ്ക്കും താഴെ ഐഖൂ 13 വിലയെത്തിയാൽ അത് വിട്ടുകളയുന്നത് ബുദ്ധിയല്ല. ഇന്ത്യയിൽ ഐക്യുഒ അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഓഫർ. തിങ്കളാഴ്ച മുതൽ ഇന്ന് വരെയാണ് ഐഖൂവിന്റെ വാർഷിക വിൽപ്പന നടക്കുന്നത്. അതിനാൽ ഒരു ഫ്ലാഗ്ഷിപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ഇളവ് സ്വന്തമാക്കുന്നതായിരിക്കും നല്ലത്.

iqoo 13 5g best flagship phone

iQOO 13 5G: ഓഫർ

ആമസോണിലും ഐഖൂ സൈറ്റുകളിലും ഫോൺ 11 ശതമാനം ഇളവിൽ വിൽക്കുന്നു. 12 ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിന് ഇപ്പോൾ വില 54,998 രൂപയാണ്. 2000 രൂപയുടെ ബാങ്ക് കിഴിവ് കൂടി ലഭ്യമാണ്. ഇങ്ങനെ നിങ്ങൾക്ക് ഫ്ലാഗ്ഷിപ്പ് സെറ്റ് 52998 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഈ ഓഫർ ജൂൺ 13 വെള്ളിയാഴ്ച വരെ മാത്രമാണ്.

സ്മാർട്ഫോൺ ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 2,666 രൂപയ്ക്ക് ഡീലുണ്ട്. 4316 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ലഭിക്കുന്നു. പഴയ ഫോൺ മാറ്റി വാങ്ങാൻ ആലോചനയുണ്ടെങ്കിൽ, ബാങ്ക് കിഴിവിലെ 2000 കൂടി ചേർത്ത് 50000 രൂപയ്ക്ക് ഐഖൂ വാങ്ങാം.

ഐക്യൂ ആനിവേഴ്സറി സെയിൽ പ്രമാണിച്ച് നിയോ 10, നിയോ 10ആർ പോലുള്ള പുത്തൻ സ്മാർട്ഫോണുകൾക്കും ഇളവ് അനുവദിച്ചു. കമ്പനിയുടെ ജനപ്രിയ ബജറ്റ് ഫോണുകളായ iQOO Z10, iQOO Z9 സീരീസിലുള്ളവയ്ക്കും ഓഫറുണ്ട്.

ഐഖൂ 13 ഫ്ലാഗ്ഷിപ്പിന്റെ പ്രധാന ഫീച്ചറുകൾ

8.1mm കനവും 213 g ഭാരവുമുള്ള സ്മാർട്ഫോണാണിത്. 2K റെസല്യൂഷനും 144 Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഐഖൂ 13-ന് 6.82-ഇഞ്ച് Q10 AMOLED സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. ഇത് 4,500 nits പീക്ക് ബ്രൈറ്റ്‌നെസ്സിൽ പ്രവർത്തിക്കുന്നു.

4 വർഷത്തെ ഒഎസ് അപ്ഡേറ്റുകൾ ഐഖൂ 13-ൽ ലഭ്യം. ഫൺടച്ച് ഒഎസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 5 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫ്രീയായി ചെയ്തുകൊടുക്കുന്നു.

ഏറ്റവും പുതുപുത്തൻ പ്രോസസറായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC നൽകിയിട്ടുള്ള ഫ്ലാഗ്ഷിപ്പാണിത്. ഇത് 16 GB LPDDR5x റാമുമായും 512 GB UFS 4.1 സ്റ്റോറേജുമായും ജോഡിയാക്കിയിരിക്കുന്നു. ഈ പ്രോസസ്സർ ഫാസ്റ്റ് പെർഫോമൻസ് തരുമെന്നതിൽ സംശയമില്ല. റിയൽമി, സാംസങ് ബ്രാൻഡുകൾ വരെ അവരുടെ ഫ്ലാഗ്ഷിപ്പിൽ ഈ ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. മൾട്ടി ടാസ്കിങ്ങിനും ആനിമേഷനുകൾ, ആപ്പ് ലോഡിംഗ് എന്നിവയ്ക്കും സുഗമമായ എക്സ്പീരിയൻസ് ലഭിക്കും.

50 MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. പ്രൈമറി, ടെലിഫോട്ടോ ക്യാമറയിൽ സോണി സെൻസർ ഉപയോഗിച്ചിരിക്കുന്നു. ഇതിന്റെ അൾട്രാ വൈഡ് സാംസങ്ങിന്റ JN1 ലെൻസിലാണ് അവതരിപ്പിച്ചിട്ടുള്ളത്. നല്ല വ്യക്തമായ സെൽഫി ഷോട്ടുകൾക്കായി ഫോണിൽ 32 MP ഫ്രണ്ട് ക്യാമറയുണ്ട്.

6000mAh ആണ് ഫോണിനെ പവറാക്കുന്ന ബാറ്ററി. ഇത് 120 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് പ്രവർത്തിക്കുന്നത്. ഫോണിലെ ഒരേയൊരു പോരായ്മ വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നില്ല എന്നതാണ്. ഒരു ഫ്ലാഗ്ഷിപ്പെന്ന നിലയിൽ ഐഖൂവിന് വയർലെസ് ചാർജിങ് ഫീച്ചർ നൽകാമായിരുന്നു.

Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo