Created Using AI
ആപ്പിളിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനായി കാത്തിരിക്കുകയാണ് ആപ്പിൾ ആരാധകർ. ഐഫോൺ 17 പ്രോ മാക്സിനെ അപേക്ഷിച്ച് പുതിയ മോഡലിന് ഇരട്ടിയോളം വിലയാകുമെന്നാണ് സൂചന. iPhone 18 Pro Max ന് ഇങ്ങനെ വില ഇരട്ടിയാകാൻ എന്തായിരിക്കും കാരണം? പുതിയ ഡിസൈൻ, കൂടുതൽ ശക്തമായ ചിപ്‌സെറ്റ്, മെച്ചപ്പെടുത്തിയ ക്യാമറ സിസ്റ്റം, ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെല്ലാം അപ്ഗ്രേഡുകൾ പ്രതീക്ഷിക്കാം. എന്നാലും വിലയിൽ ഇത്ര വർധനവ് ഉണ്ടാകുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആപ്പിളിന്റെ പുതിയ പ്രീമിയം ഫോണിന്റെ ഏറ്റവും പുതിയ ലീക്കുകളും പ്രതീക്ഷിക്കുന്ന വിലയും പ്രധാന സവിശേഷതകളും വിശദമാക്കാം.
ഐഫോൺ 18 പ്രോ മാക്സിൽ 6.3 ഇഞ്ച് OLED പാനൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. 2nm പ്രോസസ്സ് സാങ്കേതികവിദ്യയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ A20 പ്രോ ചിപ്‌സെറ്റാകും ഉൾപ്പെടുത്തുന്നതെന്നാണ് സൂചന.
കരുത്തിനായി ഐഫോണിൽ 5,567mAh ബാറ്ററിയാകും ഉൾപ്പെടുത്തുക. ഇത് 40W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 25W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യും. ഐഫോൺ 18 പ്രോയിൽ 48MP മെയിൻ ക്യാമറ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഈ ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റ് സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്.
Counterpoint Research പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഐഫോൺ 18 പ്രോ മാക്സിന് വലിയ വിലയാകുമെന്ന് പറയുന്നത്. ഫോണിന്റെ 1TB വേരിയന്റ് നിർമ്മിക്കാൻ ആപ്പിളിന് ഏകദേശം 900 ഡോളർ ചെലവാകുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പിന് ഏകദേശം 550 ഡോളർ നിർമാണച്ചെലവായെങ്കിൽ, ഐഫോൺ 18 പ്രോ മാക്സിന് 350 ഡോളറിന്റെ വർധനയുണ്ടാകുമെന്നാണ് സൂചന.
NAND സ്റ്റോറേജിന്റെയും DRAM മെമ്മറിയുടെയും അതുപോലെ A20 Pro ചിപ്‌സെറ്റിന്റെയും നിർമാണച്ചെലവ് വിലയെ സ്വാധീനിക്കും. 2-നാനോമീറ്റർ എന്നത് ആദ്യമായാണ് ആപ്പിൾ പരീക്ഷിക്കുന്നത്. ഏറ്റവും പുതിയ ക്യാമറ മോഡ്യൂളുകളും ഐഫോൺ 18 പ്രോ മാക്സിൽ പ്രതീക്ഷിക്കാം. ഇതും വില വർധിക്കുവാൻ കാരണമാകുമെന്നാണ് സൂചന.
Also Read: 50MP ക്യാമറയും Snapdragon പെർഫോമൻസും; Redmi Note 15 SE 5G ഓഫർ വിലയിൽ
ഐഫോൺ 18 പ്രോ മാക്സിന് ഏകദേശം 1.28 ലക്ഷം രൂപയായിരിക്കും വിലയാകുന്നതെന്നാണ് സൂചന. ഐഫോൺ 17 പ്രോ മാക്സിന്റെ 1ടിബി സ്റ്റോറേജിന്റെ വിലയേക്കാൾ 30,000 രൂപ വരെ 1ടിബി സ്റ്റോറേജ് ഐഫോൺ 18 പ്രോ മാക്സ് കൂടുതലുണ്ടാകുമെന്ന് പറയുന്നു.
2026 സെപ്റ്റംബറിൽ ആപ്പിൾ തങ്ങളുടെ പുതിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുമെന്നാണ് വിവരം. ഐഫോൺ 18 പ്രോ മാക്സിനൊപ്പം ഐഫോൺ 18 പ്രോ, ഐഫോൺ അൾട്രാ മോഡലുകളും ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.