iPhone 18 Pro സെപ്തംബറിൽ; ക്യാമറയിൽ വമ്പൻ അപ്ഗ്രേഡ്, നിരാശയ്ക്ക് 3 മാറ്റങ്ങളും

ആപ്പിളിന്റെ അടുത്ത തലമുറ പ്രീമിയം സ്മാർട്ട്ഫോണായ iPhone 18 Pro, പ്രോ മാക്സിനായുള്ള കാത്തിരിപ്പിനാണ് ആരാധകർ. പുതിയ മോഡലിൽ ശ്രദ്ധേയമായ ക്യാമറ അപ്ഗ്രേഡുകളും ഡിസൈൻ മാറ്റങ്ങളും ലഭിക്കുമെന്നാണ് സൂചന. പുതിയ ചിപ്‌സെറ്റ്, മെച്ചപ്പെട്ട പ്രകടനം, AI അധിഷ്ഠിത ഫീച്ചറുകളും പുതിയ ഐഫോണുകളുടെ ഹൈലൈറ്റാകും. മൂന്ന് 48 മെഗാപിക്സൽ ക്യാമറയാകും ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പിൽ അവതരിപ്പിക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുറത്തുവന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന ഐഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.

iPhone 18 Pro Expected Camera Features

ഐഫോൺ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ചില സന്തോഷ വാർത്തകൾ ഇതിൽ പ്രതീക്ഷിക്കാം. ഐഫോൺ 18 പ്രോ സീരീസിൽ വേരിയബിൾ അപ്പേർച്ചർ സാങ്കേതികവിദ്യയുള്ള 48MP ഫ്യൂഷൻ മെയിൻ ക്യാമറ ഉണ്ടാകുമെന്നാണ് സൂചന. ഇത് വെളിച്ചത്തെയും ഡെപ്ത് ഇഫക്റ്റുകളെയും കൂടുതൽ മികച്ച രീതിയിൽ നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി

സ്മാർട്ട് ഫോണിൽ 48MP അൾട്രാ-വൈഡ് ലെൻസും 48MP ടെലിഫോട്ടോ പെരിസ്‌കോപ്പ് ലെൻസും ഉൾപ്പെടുത്തിയേക്കും. പ്രോ സീരീസിൽ LiDAR സെൻസർ ഉണ്ടാകുമെന്നും സൂചനയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്തായി 12MP ഫ്രണ്ട് ക്യാമറയും നൽകിയേക്കും.

ഐഫോൺ 18 പ്രോ വമ്പൻ ബാറ്ററിയും ചിപ്സെറ്റും

TSMC യുടെ 2nm നിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐഫോൺ 18 പ്രോ നിർമിക്കുക. A20 പ്രോ ചിപ്പാണ് ഐഫോൺ 18 പ്രോയുടെ സീരീസിൽ ഉൾപ്പെടുത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ-ഡിവൈസ് AI ശേഷി ശക്തിപ്പെടുത്തുന്നതിന് ഈ പ്രോസസർ മികച്ചതായിരിക്കുമെന്ന് സൂചനയുണ്ട്.

ബാറ്ററി ലൈഫിലും ഐഫോൺ 18 പ്രോ സീരീസിൽ അപ്ഗ്രേഡ് പ്രതീക്ഷിക്കാം. 5500mAh വരെ ബാറ്ററി കപ്പാസിറ്റി ഇതിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇതുവരെ ഒരു ഐഫോണിൽ കണ്ടതിൽ വച്ച വലിയ ബാറ്ററിയാകുമിതെന്നാണ് പറയുന്നത്.

ഇതിന് പുറമെ ഡിസൈനിലാകും പുതിയ ഐഫോണിൽ മാറ്റങ്ങൾ വരുന്നത്. ഈ മാറ്റങ്ങൾ എന്നാൽ ആപ്പിൾ ആരാധകർ ഇഷ്ടപ്പെടുന്നതാകില്ല എന്നതാണ് ലഭിക്കുന്ന വിവരം.

iPhone 18 Pro Expected Design Features

ലീക്കുകൾ പ്രകാരം, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്ക് നിലവിലെ മോഡലുകളേക്കാൾ ഏകദേശം 2 മില്ലീമീറ്റർ കൂടുതൽ കട്ടി കാണുമെന്ന് Weibo ടിപ്സ്റ്റർ ഫിക്സ്ഡ് ഫോക്കസ് ഡിജിറ്റലിൽ പറയുന്നു. വലുപ്പം കൂടിയ ക്യാമറ ബമ്പ് ആയിരിക്കും ഫോൺ കട്ടിയാക്കാൻ കാരണമാകുന്നത്. എന്നാൽ ആപ്പിൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കനം പോലെ ഐഫോൺ 18 പ്രോ സീരീസിന്റെ ഭാരവും കൂടുതലായിരിക്കും. ഏകദേശം 240 ഗ്രാം വരെ വർധിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

അടുത്തത് ഫോണിന്റെ കളർ ഡിസൈനാണ്. കറുപ്പ് നിറത്തിലുള്ള ഐഫോൺ ഇഷ്ടപ്പെടുന്നവർക്ക് ഇപ്രാശ്യം ബ്ലാക്ക് വേരിയന്റ് ആപ്പിൾ പുറത്തിറക്കുന്നില്ല. പകരം ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ എന്നീ നിറങ്ങളിലാകും സ്മാർട്ട് ഫോൺ അവതരിപ്പിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :