പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! iPhone 17 Pro Max ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം. 48MP ട്രിപ്പിൾ റിയർ ക്യാമറയും ശക്തമായ A19 Pro ചിപ്പും പ്രീമിയം ഡിസൈനുമുള്ള ഐഫോണാണിത്. ഒരു ഐഫോൺ വാങ്ങാൻ ദീർഘനാളായി പ്ലാനുള്ളവർക്ക് ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് അനുയോജ്യമായ മോഡലാകും. നിലവിലെ ഓഫറിനൊപ്പം ബാങ്ക് ഡിസ്കൗണ്ട്, ഇഎംഐ ബോണസ് തുടങ്ങിയ കിഴിവുകളും ഈ ഫോണിലുണ്ട്. ഐഫോൺ 17 പ്രോ മാക്സിന്റെ പ്രധാന ഫീച്ചറുകൾ, നിലവിലെ വിലക്കിഴിവ്, ലഭ്യമായ ഓഫറുകൾ എന്നിവ അറിയാം.
256 ജിബി സ്റ്റോറേജുള്ള ഐഫോൺ 17 പ്രോ മാക്സിനാണ് ഓഫർ. 149,900 രൂപയ്ക്കാണ് ആപ്പിൾ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 143,990 രൂപയ്ക്ക് ഐഫോൺ 17 പ്രോ മാക്സ് ക്രോമയിൽ ലഭ്യമാണ്. ഇതിനേക്കാൾ 20000 രൂപയുടെ അധിക വിലയിലാണ് ഫ്ലിപ്കാർട്ടിൽ ഐഫോൺ 17 പ്രോ മാക്സ് വിൽക്കുന്നത്.
4000 രൂപയുടെ ബാങ്ക് കിഴിവ് SBI, ICICI, AXIS ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാം. ഇതിന് 6,778 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ലഭ്യമാണ്. 50000 രൂപയോളം വിലക്കിഴിവാണ് ഐഫോണിന് ഇപ്പോൾ ലഭിക്കുന്നത്.
Also Read: ഈ ഓഫർ വേറാര് തരും! 50MP + 50MP + 50MP ക്യാമറയുള്ള Nothing Phone ആമസോണിൽ പകുതി വിലയ്ക്ക്