ഐഫോൺ സ്വപ്നമല്ല! 48MP ട്രിപ്പിൾ ക്യാമറ, A19 Pro ചിപ്പുള്ള iPhone വൻ വിലക്കിഴിവിൽ
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! iPhone 17 Pro Max ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം. 48MP ട്രിപ്പിൾ റിയർ ക്യാമറയും ശക്തമായ A19 Pro ചിപ്പും പ്രീമിയം ഡിസൈനുമുള്ള ഐഫോണാണിത്. ഒരു ഐഫോൺ വാങ്ങാൻ ദീർഘനാളായി പ്ലാനുള്ളവർക്ക് ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് അനുയോജ്യമായ മോഡലാകും. നിലവിലെ ഓഫറിനൊപ്പം ബാങ്ക് ഡിസ്കൗണ്ട്, ഇഎംഐ ബോണസ് തുടങ്ങിയ കിഴിവുകളും ഈ ഫോണിലുണ്ട്. ഐഫോൺ 17 പ്രോ മാക്സിന്റെ പ്രധാന ഫീച്ചറുകൾ, നിലവിലെ വിലക്കിഴിവ്, ലഭ്യമായ ഓഫറുകൾ എന്നിവ അറിയാം.
SurveyiPhone 17 Pro Max
256 ജിബി സ്റ്റോറേജുള്ള ഐഫോൺ 17 പ്രോ മാക്സിനാണ് ഓഫർ. 149,900 രൂപയ്ക്കാണ് ആപ്പിൾ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 143,990 രൂപയ്ക്ക് ഐഫോൺ 17 പ്രോ മാക്സ് ക്രോമയിൽ ലഭ്യമാണ്. ഇതിനേക്കാൾ 20000 രൂപയുടെ അധിക വിലയിലാണ് ഫ്ലിപ്കാർട്ടിൽ ഐഫോൺ 17 പ്രോ മാക്സ് വിൽക്കുന്നത്.
4000 രൂപയുടെ ബാങ്ക് കിഴിവ് SBI, ICICI, AXIS ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാം. ഇതിന് 6,778 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ലഭ്യമാണ്. 50000 രൂപയോളം വിലക്കിഴിവാണ് ഐഫോണിന് ഇപ്പോൾ ലഭിക്കുന്നത്.
Also Read: ഈ ഓഫർ വേറാര് തരും! 50MP + 50MP + 50MP ക്യാമറയുള്ള Nothing Phone ആമസോണിൽ പകുതി വിലയ്ക്ക്
ഐഫോൺ 17 പ്രോ മാക്സ് സവിശേഷതകൾ
- ഡിസ്പ്ലേ: 6.9 ഇഞ്ച് LTPO ഡിസ്‌പ്ലേയും ഡോൾബി വിഷൻ സപ്പോർട്ടുമുള്ള സ്ക്രീനാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ഐഫോൺ 17 പ്രോ മാക്സിനുണ്ട്. സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനും ഈ ഐഫോൺ 17 മാക്സിന് ലഭിക്കുന്നു.
- പ്രോസസർ: ഐഫോൺ 17 പ്രോ മാക്സിൽ 3nm പ്രോസസ്സിൽ നിർമ്മിച്ച A19 പ്രോ ചിപ്പാണ് കൊടുത്തിട്ടുള്ളത്.
- ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഐഫോൺ 17 പ്രോ മാക്സിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിന് മുൻവശത്ത് 18MP യുടെ സെന്റർ-സ്റ്റേജ് ക്യാമറയാണുള്ളത്. സെൻസർ-ഷിഫ്റ്റ് OIS സപ്പോർട്ടുള്ള ഫോണിൽ 48MP മെയിൻ ഫ്യൂഷൻ ക്യാമറ സെൻസറാണുള്ളത്. ഇതിൽ 48MP 100mm പെരിസ്‌കോപ്പ് ലെൻസും 48MP അൾട്രാ-വൈഡ്-ആംഗിൾ സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile