Flipkart GOAT Sale biggest deals on iPhone 17 series gets massive price drop
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് മികച്ച അവസരവുമായി Flipkart GOAT Sale. 256GB സ്റ്റോറേജുള്ള iPhone 17 Pro ഇപ്പോൾ വൻ ആദായത്തിൽ വാങ്ങാം. ശക്തമായ A19 Pro ചിപ്പ്, പ്രീമിയം ഡിസൈൻ, ProMotion ഡിസ്പ്ലേയുള്ള എല്ലാവരുടെയും സ്വപ്നഫോണാണിത്. നേരിട്ടുള്ള ഡിസ്കൗണ്ടിന് പുറമെ ബാങ്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് EMI ഓഫറിൽ ഐഫോൺ 17 പ്രോ പ്രീമിയം സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. പരിമിതകാലത്തേക്കുള്ള ഓഫറായതിനാൽ ഇതിനകം സ്മാർട്ട് ഫോൺ ലിമിറ്റഡ് സ്റ്റോക്കിലേക്ക് എത്തി. വാങ്ങാൻ താൽപര്യമുള്ളവർ ഓഫർ അവസാനിക്കുന്നതിന് മുമ്പ് വിലയും ബാങ്ക് ഓഫറുകളും സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും മനസിലാക്കി പർച്ചേസ് ചെയ്യുക.
256 ജിബി ഐഫോൺ 17 പ്രോ ഫോണിന്റെ ഇന്ത്യയിലെ വില 1,34,900 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ 8000 രൂപ വില കുറച്ച് 126900 രൂപയ്ക്ക് വാങ്ങിക്കാം.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. സിൽവർ, ഡീപ് ബ്ലൂ, കോസ്മിക് ഓറഞ്ച് കളറുകളിലുള്ള ഐഫോൺ 17 പ്രോയ്ക്ക് ഈ ഓഫറുകൾ ബാധകമാണ്.
Also Read: 70 ദിവസം അൺലിമിറ്റഡ് കോളിങ്, JioHotstar, അൺലിമിറ്റഡ് 5G തരുന്ന കിടിലൻ Jio Plan അറിയാമോ?
എക്സ്ചേഞ്ചിൽ വാങ്ങുന്നെങ്കിൽ അന്യായ ഓഫറാണ് ഐഫോണിന് ലഭിക്കുന്നത്. മികച്ച ടോപ് ഫോണുകളാണ് മാറ്റി വാങ്ങാൻ ഉപയോഗിക്കുന്നതെങ്കിൽ 47350 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാവുന്നതാണ്.
36 മാസത്തേക്കുള്ള ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 4462 രൂപയുടെ ഇഎംഐ ഡീലാണ് ഐഫോണിന് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുള്ളത്.
48MP പ്രൈമറി ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 48MP അൾട്രാവൈഡ് ക്യാമറ, 4x ഒപ്റ്റിക്കൽ സൂമുള്ള 48MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 18MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
6.3 ഇഞ്ച് വലുപ്പമുള്ള Super Retina XDR OLED ഡിസ്പ്ലേയാണ് ഐഫോൺ 17 പ്രോയ്ക്കുള്ളത്. 2622 x 1206 പിക്സൽ റെസല്യൂഷനും 3000 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്.
Apple Intelligence പിന്തുണയ്ക്കുന്ന A19 Pro പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. IP68 റേറ്റിങ്ങും ഫോണിനുണ്ട്.