ദുബായിൽ iPhone 16e വിലക്കുറവില്ല, ഇന്ത്യക്കാർക്ക് പക്ഷേ Good News! പ്രധാന രാജ്യങ്ങളിലെ വിലക്കണക്ക് ഇതാ…

HIGHLIGHTS

സാധാരണ ഐഫോണുകളും സാംസങ് ഫ്ലാഗ്ഷിപ്പുകളും വാങ്ങുമ്പോൾ പലരും വിദേശത്ത് നിന്നാണ് ഫോൺ വാങ്ങാറുള്ളത്

എന്നാൽ ദുബായിക്കാരേക്കാൾ സന്തോഷം ഇന്ത്യൻ വിപണിയ്ക്കാണ്

ഇന്ത്യയേക്കാൾ വിലക്കുറവുള്ളത് അമേരിക്കയിലും ജപ്പാനിലും മാത്രമാണ്

ദുബായിൽ iPhone 16e വിലക്കുറവില്ല, ഇന്ത്യക്കാർക്ക് പക്ഷേ Good News! പ്രധാന രാജ്യങ്ങളിലെ വിലക്കണക്ക് ഇതാ…

iphone 16e price ശരിക്കും ആപ്പിൾ ആരാധകർക്ക് ആശ്വാസമായോ? പ്രീമിയം ഫീച്ചറുകളുള്ള പുത്തൻ ഐഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,900 രൂപയാണ്. ഐഫോൺ 14 പോലെയുള്ള നോച്ച് ഡിസൈനും A18 ചിപ്‌സെറ്റുമുള്ള ഐഫോണാണിത്. 48MP ഫ്യൂഷൻ ക്യാമറയാണ് ഫോണിലുള്ളത്. ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി പുറത്തിറക്കിയ എൻട്രി- ലെവൽ ഫോണിന്റെ ഡിസൈനും പുതുമയുള്ളതാണ്.

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യയിൽ വില കുറവാണോ?

സാധാരണ ഐഫോണുകളും സാംസങ് ഫ്ലാഗ്ഷിപ്പുകളും വാങ്ങുമ്പോൾ പലരും വിദേശത്ത് നിന്നാണ് ഫോൺ വാങ്ങാറുള്ളത്. ഇതിന് കാരണം ഇത്തരം വമ്പൻ സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ വലിയ നിരക്കാകുന്നു എന്നത് തന്നെയാണ്. യുഎഇ പോലുള്ള ഗർഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം താരതമ്യേന വില കുറവാകും. ഇന്ത്യയിലെ നികുതിയും മറ്റുമാണ് നിരക്ക് കൂടാനും കാരണമാകുന്നത്.

എന്നാൽ ഐഫോൺ 16ഇ അങ്ങനെയല്ല. ദുബായിക്കാരേക്കാൾ സന്തോഷം ഇന്ത്യൻ വിപണിയ്ക്കാണ്. എങ്കിലും മറ്റ് ചില രാഷ്ട്രങ്ങളിൽ ഇന്ത്യയേക്കാൾ വില കുറവുണ്ട്. ഇന്ത്യയിലെ വിലയും മറ്റ് രാജ്യങ്ങളിലെ വിലയും പരിശോധിക്കാം. ഐഫോൺ 16 സീരീസിലെ തന്നെ ഏറ്റവും താങ്ങാനാവുന്ന സ്മാർട്ഫോണാണ് വന്നിരിക്കുന്ന 16e.

iphone 16e price in india
ഐഫോൺ 16ഇ വില

iphone 16e price: ഇന്ത്യയിൽ

128ജിബിയിൽ തുടങ്ങി ഫോണിന് 3 സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. ഇതിൽ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,900 രൂപയ്ക്കാണ്. 256 ജിബി സ്റ്റോറേജിന് 69,900 രൂപയും 512 ജിബി സ്റ്റോറേജിന് 89,900 രൂപയുമാകും.

iphone 16e price: മറ്റ് രാജ്യങ്ങളിലെ വില

ദുബായിലെ ഐഫോൺ 16ഇ വിലയുമായി താരതമ്യം ചെയ്താൽ ഇത് വളരെ കുറവാണ്. കാരണം യുഎഇയിൽ 2,599 ദിർഹം നൽകിയാലാണ് ഫോൺ ലഭിക്കുക. എന്നുവച്ചാൽ ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 61,500 രൂപയാകും. യുകെയിലും ഇന്ത്യയിലേക്കാൾ വില കൂടുതലാണ്. £599 മൂല്യം ഇന്ത്യൻ വേർഷനിൽ ഏകദേശം 65,500 രൂപയാകും.

എന്നാൽ അമേരിക്കയിൽ ഐഫോൺ 16e വില കുറവാണ്. യുഎസ്എയിൽ അടിസ്ഥാന മോഡലിന് $599 ആകുന്നു. എന്നുവച്ചാൽ ഏകദേശം 52,000 രൂപയായിരിക്കും ഇന്ത്യൻ മൂല്യത്തിൽ വരുന്നത്.

Also Read: iPhone 16e എത്തി, New SE 4 കാത്തിരുന്നവർക്ക് പകരമൊരു മിടുക്കൻ! വിലയും പ്രത്യേകതകളും വിശദമായി നോക്കിയാലോ…

ഇത് നോക്കുമ്പോൾ ഇന്ത്യയേക്കാൾ വിലക്കുറവുള്ളത് അമേരിക്കയിലും ജപ്പാനിലും വിയറ്റ്നാമിലും മാത്രമാണ്.

ഇന്ത്യ: 59,900 രൂപ
US: $599 (ഏകദേശം 52,000 രൂപ)
യുഎഇ: ദിർഹം 2,599 (ഏകദേശം 61,500 രൂപ)
യുകെ: £599 (ഏകദേശം 65,500 രൂപ)
ജപ്പാൻ: 99,800 യെൻ (ഏകദേശം 57,600 രൂപ)
വിയറ്റ്നാം: VND 16,999,000 (ഏകദേശം 57,800 രൂപ)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo