iPhone 16 BAN: നിരോധിച്ചു, ഇനി ആരെങ്കിലും ഫോൺ ഉപയോഗിക്കുന്നത് കണ്ടാൽ സർക്കാരിനെ അറിയിക്കണം| Tech News
ഡോളർ നിക്ഷേപവും റിസേർച്ച് സ്ഥാപനങ്ങളുമില്ല, പുതിയ iPhone 16-യ്ക്ക് നിരോധനം
ഫോൺ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി
ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിതയാണ് നിരോധനം പ്രഖ്യാപിച്ചത്
ഏറ്റവും പുതിയ iPhone 16-യ്ക്ക് നിരോധനം ഏർപ്പെടുത്തി ഇന്തോനേഷ്യ. രാജ്യത്ത് ഇനി ഐഫോൺ 16 വിൽപ്പന നടത്താനാകില്ലെന്ന് സർക്കാർ അറിയിച്ചു. അതുപോലെ രാജ്യത്ത് പ്രവർത്തിക്കുന്ന ഐഫോൺ 16 നിയമവിരുദ്ധമായി കണക്കാക്കുമെന്നും അറിയിച്ചു.
SurveyiPhone 16 നിരോധിച്ചു
ഫോൺ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്തംബർ മാസമാണ് പുതിയ സീരീസ് പുറത്തിറക്കിയത്. വലിയ ഡിസ്പ്ലേയും എഐ സവിശേഷതകളുമുള്ള ഫോണാണിത്. എന്നാൽ ഏറ്റവും പുതിയ ഐഫോണിന് തന്നെ വിലക്ക് ഏർപ്പെടുത്തി ഞെട്ടിച്ചിരിക്കുകയാണ് ഇന്തോനേഷ്യ.
ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിതയാണ് നിരോധനം പ്രഖ്യാപിച്ചത്. പുതിയ ഐഫോണ്‍ വിദേശത്ത് നിന്ന് വരുത്താനും ഇനി ആകില്ല. ആപ്പിൾ 16 സീരീസ് ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടാൽ അധികാരികളെ അറിയിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

iPhone 16 Banned: കാരണം ഒന്നല്ല…
ഇന്തോനേഷ്യയിൽ iPhone 16 Ban പ്രഖ്യാപിച്ചതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. വിദേശത്ത് നിന്ന് ഫോൺ വാങ്ങുന്നതിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് നടന്ന സെയിലിനെ തുടർന്നാണ് മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഈ തീരുമാനം ശരിക്കും ടൂറിസ്റ്റുകളെയും ഇന്തോനേഷ്യയിലെ ഇന്ത്യക്കാരെയും ബാധിക്കും.
ഇവിടുത്തെ ഐഫോണുകൾക്ക് (മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി) IMEI സർട്ടിഫിക്കേഷനില്ല. ഇതും നിരോധനത്തിന് കാരണമായി. ആപ്പിൾ ഇതിനായി അപേക്ഷ നൽകിയെങ്കിലും വ്യവസായ വകുപ്പ് സര്‍ട്ടിഫിക്കേഷന്‍ നൽകിയില്ല. ഈ അംഗീകാരമില്ലാതെ ഫോണുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനാകില്ല.
ഐഫോണും ആപ്പിൾ വാച്ചും വിലക്കി
ഐഫോൺ 16, ഐഫോൺ 16 പ്രോ, ആപ്പിൾ വാച്ച് സീരീസ് 10 എന്നിവയ്ക്കാണ് വിലക്ക്. കമ്പനി വാഗ്ദാനം ചെയ്ത നിക്ഷേപം ഇന്തോനേഷ്യയിൽ നടത്തിയില്ല. ഇതും ഫോണുകളുടെ വിലക്കിലേക്കും സർക്കാരിന്റെ എതിർപ്പിലേക്കും നയിച്ചിട്ടുണ്ട്.
നിരോധനത്തിന് പിന്നാലെ ഓൺലൈൻ സൈറ്റുകളിലും വിലക്ക് കാണാനാകും. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഫോണുകൾ കാണിക്കുന്നില്ല. ഈ സൈറ്റുകളെയും വിൽപ്പനയിൽ നിന്നും വിലക്കിയതായാണ് കണക്കാക്കേണ്ടത്.
ആപ്പിൾ ഇന്തോനേഷ്യയിൽ ഡോളർ നിക്ഷേപവും റിസേർച്ച് സ്ഥാപനങ്ങളും നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും ആപ്പിൾ പാലിച്ചിട്ടില്ല. ഏകദേശം 14.75 ദശലക്ഷം ഡോളര്‍ നിക്ഷേപമായിരുന്നു ആപ്പിളിന്റെ വാഗ്ദാനം. ഇതുവരെ ഏകദേശം 95 ദശലക്ഷം ഡോളർ മാത്രമാണ് നിക്ഷേപിച്ചത്.
ഇതിന് പുറമെ, നിർമാണ ഫാക്ടറികൾ നിർമിക്കുന്നതും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. ഇതും കമ്പനി നടപ്പിലാക്കിയിട്ടില്ല. ആപ്പിള്‍ അക്കാദമീസ് റീസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് നിർമിക്കാമെന്ന വാഗ്ദാനവും നടന്നില്ല.
Read More: Dhamaka Offer: നാട്ടുകാരേ ഓടിവായോ! 34,299 രൂപയ്ക്ക് Galaxy S24 വാങ്ങാം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile