Latest iPhone Issue: iOS 18.1 വന്നിട്ടും രക്ഷയില്ല, iPhone 16 Pro ഫോണിൽ പരാതിയോട് പരാതി…

HIGHLIGHTS

iPhone 16 Pro ഫോണിൽ ബഗ്ഗ് പ്രശ്നമുള്ളതായി പരാതി

ചിലർക്ക് ദിവസത്തിൽ ഒന്നിലധികം തവണ ബുദ്ധിമുട്ട് ഉണ്ടാകുന്നു

iOS 18.0.1, iOS 18.1 അപ്‌ഡേറ്റുകൾ പുറത്തിറങ്ങിയിട്ടും പ്രശ്നമുള്ളതായാണ് പറയുന്നത്

Latest iPhone Issue: iOS 18.1 വന്നിട്ടും രക്ഷയില്ല, iPhone 16 Pro ഫോണിൽ പരാതിയോട് പരാതി…

പരാതിയുമായി വീണ്ടും iPhone 16 Pro ഉപയോക്താക്കൾ. ഏറ്റവും പുതിയ ഐഫോണിൽ ബഗ്ഗ് പ്രശ്നമുള്ളതായി പരാതി ഉയരുന്നു. അടുത്തിടെ ആപ്പിൾ പുതിയ OS വേർഷനുകൾ പുറത്തിറക്കി. iOS 18.0.1, iOS 18.1 അപ്‌ഡേറ്റുകൾ പുറത്തിറങ്ങിയിട്ടും ആപ്പിൾ പ്രശ്നമുള്ളതായാണ് പറയുന്നത്.

Digit.in Survey
✅ Thank you for completing the survey!

iPhone 16 Pro പ്രശ്നമാണ്…

റെഡ്ഡിറ്റ്, മാക്റൂമേഴ്സ്, ആപ്പിൾ സപ്പോർട്ട് കമ്മ്യൂണിറ്റികളിലാണ് പരാതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐഫോണുകൾ ഇടയ്ക്കിടെ ഫ്രീസാകുന്നതായി ഉപയോക്താക്കൾ പറയുന്നു. ക്രമരഹിതമായി ഐഫോൺ 16 പ്രോ റീസ്റ്റാർട്ട് ആകുന്നുവെന്നും പരാതിക്കാർ ഉന്നയിക്കുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ 16 പുറത്തിറക്കിയത്. ഫോൺ ലോഞ്ച് ചെയ്തപ്പോൾ മുതൽ ഈ ബഗ് പ്രശ്നം ഉയർന്നു വന്നതായാണ് റിപ്പോർട്ട്. ഇങ്ങനെ ഇടയ്ക്കിടെ ഫോൺ റീബൂട്ട് ആകുന്നതിൽ ഉപയോക്താക്കൾ അസ്വസ്ഥരാണ്.

iOS 18.1 വന്നിട്ടും രക്ഷയില്ല, iPhone 16 Pro ഫോണിൽ പരാതിയോട് പരാതി...

റീസ്റ്റാർട്ട്, റീസ്റ്റാർട്ട്… മടുത്തെന്ന് iPhone 16 Pro ഉപയോക്താക്കൾ

ചിലർക്ക് ദിവസത്തിൽ ഒന്നിലധികം തവണ ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഫോൺ പ്രവർത്തിക്കുന്നതിനിടെ ഇടയിൽ സ്റ്റക്ക് ആകുന്നതും റീസ്റ്റാർട്ട് ആകുന്നുമുണ്ട്. ഐഒസ് പുതിയ വേർഷൻ വന്നാൽ ഈ പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്ന് വിശ്വസിച്ചിരുന്നു.

ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഇൻസ്‌റ്റാൾ ചെയ്‌തതിന് ശേഷവും എന്നാൽ പന്തികേടാണ്. ചില സമയങ്ങളിൽ ഡിസ്പ്ലേ വർക്ക് ചെയ്യാറില്ല. അപ്രതീക്ഷിത റീബൂട്ടുകളും ഒന്നിലധികം ക്രാഷുകളും ഓരോ ദിവസവും അനുഭവപ്പെടുന്നു.

ആപ്പിൾ ഇതുവരെ ബഗ് പ്രശ്നം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോൺ 16 സീരീസിന് പ്രശ്നമുള്ളതായി കമ്പനി അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന് ശാശ്വത പരിഹാരം നൽകാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ല. ഈ പ്രശ്‌നം നേരിടുന്ന ഉപയോക്താക്കൾ ട്രബിൾഷൂട്ടിങ്ങോ ഫോൺ റീപ്ലേസ്മെന്റോ ചെയ്യേണ്ടതുണ്ട്. ഇതിന് ആപ്പിൾ സപ്പോർട്ടുമായി ബന്ധപ്പെടാനും അറിയിച്ചിരിക്കുന്നു.

പ്രോ മോഡലുകളുടെ ഇന്ത്യയിലെ വില

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ താരതമ്യേന വിലക്കുറവിലാണ് അവതരിപ്പിച്ചത്. മുമ്പ് ഐഫോണുകൾക്ക് ഇന്ത്യയിൽ നിശ്ചയിച്ചിരുന്ന വിലയേക്കാൾ കുറവെന്ന് പറയാം.

ഐഫോൺ 16 സീരീസിൽ നാല് മോഡലുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഐഫോൺ 16 പ്രോ മാക്സ് ആണ്. ഐഫോൺ 16 പ്രോ മാക്‌സ് 1,44,900 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഫ്ലാഗ്ഷിപ്പ് അല്ലെങ്കിലും പ്രോ ലെവൽ പ്രീമിയം ഫോണുകളാണ് ഐഫോൺ 16 പ്രോ. ഇന്ത്യയിൽ പ്രോ ഫോണുകളുടെ വില 1,19,900 രൂപയിൽ ആരംഭിക്കുന്നു. ഇവയ്ക്ക് വലിയ ഡിസ്പ്ലേയാണുള്ളത്. കൂടാതെ പുതിയ A18 പ്രോ ചിപ്പും നവീകരിച്ച ക്യാമറകളുമുണ്ട്.

Also Read: iPhone 15 Pro വമ്പൻ ഡിസ്കൗണ്ട്! വേഗമാകട്ടെ, ഓഫർ അവസാനിക്കുന്നു, ഇത് Limited Time Offer

ഐഫോൺ 15 പ്രോ ഇന്ത്യയിൽ പുറത്തിറക്കിയപ്പോഴുള്ള വിലയേക്കാൾ 15,000 രൂപ കുറവാണ്. അതുപോലെ ഐഫോൺ 15 പ്രോ മാക്‌സിനേക്കാൾ 15,000 രൂപ കുറവിലാണ് 16 പ്രോ മാക്സ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo