_APPLE iPhone 16 (
പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് iPhone 16 ഇപ്പോൾ ആകർഷകമായ ഓഫറിൽ വാങ്ങാം. മികച്ച പെർഫോമൻസ്, ക്യാമറ ക്വാളിറ്റി, പ്രീമിയം ഡിസൈനുള്ള 128 ജിബി ആപ്പിൾ ഐഫോൺ 16 ഫോണിനാണ് ഓഫർ. ഫ്ലിപ്കാർട്ടിൽ ഐഫോൺ 16 വൻ ഇളവിലാണ് വിൽക്കുന്നത്. സാധാരണയായി ഉയർന്ന വിലയുള്ള ഈ ഐഫോൺ മോഡൽ ഇപ്പോൾ ഓഫറിലൂടെ കൂടുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. iOS അനുഭവവും ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണിത്.
ആമസോണിൽ ഐഫോൺ 16 സ്റ്റോക്ക് കാലിയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ 3000 രൂപയുടെ അധിക ബാങ്ക് കിഴിവും ഇഎംഐ ഡീലും ലഭ്യമാണ്. ഫോണിന്റെ വിശദാംശങ്ങളും ലഭ്യമായ വിലയും ഇവിടെ അറിയാം.
128GB ഐഫോൺ 16 മോഡലിന് ഇപ്പോൾ വലിയ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാണ്. 69,900 രൂപയ്ക്കാണ് ഈ ഐഫോൺ 16 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 7000 രൂപയുടെ നേരിട്ടുള്ള കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു. 128 ജിബി ഐഫോൺ 16 ഫോണിന് 62,900 രൂപയാണ് ഇപ്പോഴത്തെ വില.
ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണിന് കൂടുതൽ ബാങ്ക് ഓഫറും ലഭ്യമാണ്. 3145 രൂപയുടെ ബാങ്ക് ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്. ഇങ്ങനെ ഐഫോൺ 16 59000 രൂപ റേഞ്ചിൽ വാങ്ങിക്കാം.
43650 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇതിന് പുറമെ 36 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 2212 രൂപയുടെ ഇഎംഐയിൽ ഐഫോൺ 16 പർച്ചേസ് ചെയ്യാം.
A18 ചിപ്, 48MP ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.