108MP ക്യാമറയുള്ള Infinix മിഡ് റേഞ്ച് ഫോണിന്റെ First Sale ഇന്ന്, പ്രോ, പ്രോ+ ഫോണുകൾ ഓഫറിൽ വാങ്ങാം
Infinix Note 40 Pro 5G ആദ്യ സെയിൽ ആരംഭിക്കുന്നു
ഇൻഫിനിക്‌സിന്റെ ശക്തമായ മിഡ് റേഞ്ച് ഫോണാണിത്
പ്രോ പ്ലസിൽ വ്യത്യസ്ത ബാറ്ററിയും ചാർജിങ്ങും വരുന്നു എന്നതാണ് വ്യത്യാസം
Infinix Note 40 Pro 5G ആദ്യ സെയിൽ ഇന്ന്. അതിശയകരമായ ഡിസൈനും കിടിലൻ ഫീച്ചറുകളുമുള്ള ഫോണാണിത്. 108MP പ്രൈമറി ക്യാമറയാണ് ഈ ഇൻഫിനിക്സ് സ്മാർട്ഫോണിലുള്ളത്. ഇൻഫിനിക്സ് നോട്ട് 40 പ്രോയുടെ ആദ്യ സെയിൽ വിശേഷങ്ങൾ അറിയാം. ഫോണിന്റെ ഫീച്ചറുകളും നോക്കാം.
SurveyInfinix Note 40 Pro 5G
ഇൻഫിനിക്‌സിന്റെ ശക്തമായ മിഡ് റേഞ്ച് ഫോണാണിത്. ഫോണിന്റെ പ്രീ-ബുക്കിങ് തകൃതിയായി നടന്നിരുന്നു. മാകിറ്റ് ഉൾപ്പെടെയുള്ള ഫ്രീ ഓഫറുകൾ ആദ്യ സെയിലിൽ നൽകിയിരുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 7020 5 ജി പ്രോസസറാണ് നോട്ട് 40 പ്രോയിലുള്ളത്. ഏപ്രിൽ 18ന് ഇൻഫിനിക്സ് നോട്ട് 40 പ്രോ ആദ്യ സെയിലിലേക്ക് കടക്കുന്നു.

2 സ്മാർട്ഫോണുകളാണ് Infinix Note 40 Proയിലുള്ളത്. നോട്ട് 40 പ്രോയും, പ്രോ പ്ലസ്സുമാണ് അവ. പ്രോ പ്ലസിൽ വ്യത്യസ്ത ബാറ്ററിയും ചാർജിങ്ങും വരുന്നു എന്നതാണ് വ്യത്യാസം. വിലയിലും നോട്ട് 40 പ്രോ പ്ലസ്സിന് മാറ്റം വരും.
Infinix Note 40 Pro 5G ഫീച്ചറുകൾ
ഡിസ്പ്ലേ: 6.78-ഇഞ്ച് FHD+ വളഞ്ഞ AMOLED സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. 1300 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ഫോണിലുണ്ട്. ഫോണിന്റെ സ്ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കൊണ്ട് പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നു.
ചിപ്സെറ്റ്: മീഡിയടെക് ഡൈമൻസിറ്റി 7020 6nm ചിപ്പ് ആണ് ഫോണിലുള്ളത്. ഇത് മൾട്ടി ടാസ്കിന് അനുയോജ്യമായ പ്രോസസറാണ്.
OS: ഇൻഫിനിക്‌സിന്റെ XOS 14 ഇന്റർഫേസുള്ള ആൻഡ്രോയിഡ് 14 പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു.
ക്യാമറ: ഇൻഫിനിക്സ് നോട്ട് 40 പ്രോയിൽ ഉയർന്ന റെസല്യൂഷനുള്ള ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 108 മെഗാപിക്സൽ ആണ്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS ഫീച്ചറുണ്ട്. 2 മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഫോണിലുണ്ട്. ഇൻഫിനിക്സ് 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാറ്ററി: 4,600mAh ബാറ്ററി പ്രോ പ്ലസ്സിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് 100W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ്. ഇൻഫിനിക്സ് നോട്ട് 40 പ്രോയിൽ 5,000mAh ബാറ്ററിയാണുള്ളത്. എന്നാൽ 45W ഫാസ്റ്റ് ചാർജിങ്ങിനെയാണ് ഇത് സപ്പോർട്ട് ചെയ്യുന്നത്. രണ്ട് മോഡലുകളിലും 20W വയർലെസ് MagCharge സപ്പോർട്ടുള്ളവയാണ്.
മറ്റ് ഫീച്ചറുകൾ: ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിലുള്ളത്. IR സെൻസർ, JBL ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയുണ്ട്. IP53 ഡ്യൂറബിലിറ്റി റേറ്റിങ്ങാണ് സ്മാർട്ഫോണിലുള്ളത്.
വിലയും ആദ്യ സെയിലും
ഏപ്രിൽ 18 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പന നടക്കുന്നത്. ഇൻഫിനിക്സ് നോട്ട് 40 പ്രോയുടെ വില 21,999 രൂപയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്. ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസിന് 24,999 രൂപയാണ് വില. 12GB RAM + 256GB സ്റ്റോറേജിനാണ് ഈ വില വരുന്നത്.
READ MORE: വീണ്ടും New Premium വൺപ്ലസ് ഫോൺ! OnePlus 11R സോളാർ റെഡ്ഡിൽ പുതിയ ഫോൺ വരുന്നൂ…
2000 രൂപയുടെ വരെ ബാങ്ക് ഓഫറുകൾ ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. 6000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുകൾ വരെ ലഭിക്കുന്നതാണ്. രണ്ട് നിറങ്ങളിലാണ് ഇൻഫിനിക്സ് ഫോൺ വന്നിട്ടുള്ളത്. വിന്റേജ് ഗ്രീൻ, ടൈറ്റൻ ഗോൾഡ് എന്നിവയാണ് ആകർഷകമായ നിറങ്ങൾ. ഫ്ലിപ്കാർട്ട് ലിങ്ക്, ക്ലിക്ക് ചെയ്യുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile