50എംപി ട്രിപ്പിൾ ക്യാമറ ഫോൺ 10999 രൂപയ്ക്ക് ഇതാ പുറത്തിറക്കി

Updated on 27-Sep-2021
HIGHLIGHTS

ഇൻഫിനിക്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Infinix Hot 11 കൂടാതെ Infinix Hot 11S എന്നി സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

8999 രൂപ മുതൽ ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നു

ഇൻഫിനിക്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു . Infinix Hot 11 കൂടാതെ  Infinix Hot 11S എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് . Infinix Hot 11S എന്ന സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഫോണുകളുടെ കൂടുതൽ വിശേഷങ്ങൾ നോക്കാം .

Infinix Hot 11 സവിശേഷതകൾ

6.6 ഇഞ്ചിന്റെ IPS LCD  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾ 1080×2408 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G70 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾ നോക്കുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

13 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളിലും ആണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബാറ്ററി നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5200mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .8999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

INFINIX HOT 11S സവിശേഷതകൾ

6.78 ഇഞ്ചിന്റെ LTPS LCD  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾ 1080×2480 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾ നോക്കുകയാണെങ്കിൽ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

50  മെഗാപിക്സൽ + 2 മെഗാപിക്സൽ +എ ഐ ലെൻസ്  പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളിലും ആണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബാറ്ററി നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :