Digit.in

50എംപി ട്രിപ്പിൾ ക്യാമറ ഫോൺ 10999 രൂപയ്ക്ക് ഇതാ പുറത്തിറക്കി

Highlights

ഇൻഫിനിക്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Infinix Hot 11 കൂടാതെ Infinix Hot 11S എന്നി സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

8999 രൂപ മുതൽ ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നു

50എംപി ട്രിപ്പിൾ ക്യാമറ ഫോൺ  10999 രൂപയ്ക്ക് ഇതാ പുറത്തിറക്കി

ഇൻഫിനിക്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു . Infinix Hot 11 കൂടാതെ  Infinix Hot 11S എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് . Infinix Hot 11S എന്ന സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഫോണുകളുടെ കൂടുതൽ വിശേഷങ്ങൾ നോക്കാം .

 Infinix Hot 11 സവിശേഷതകൾ 

6.6 ഇഞ്ചിന്റെ IPS LCD  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾ 1080x2408 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G70 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾ നോക്കുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

13 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളിലും ആണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബാറ്ററി നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5200mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .8999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

INFINIX HOT 11S സവിശേഷതകൾ 

6.78 ഇഞ്ചിന്റെ LTPS LCD  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾ 1080x2480 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾ നോക്കുകയാണെങ്കിൽ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

50  മെഗാപിക്സൽ + 2 മെഗാപിക്സൽ +എ ഐ ലെൻസ്  പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളിലും ആണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബാറ്ററി നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile