Infinix Hot 60 5G+: 5200mAh പവർഫുൾ 2TB സ്റ്റോറേജ് ഫോണിന് First Sale, 9999 രൂപയ്ക്ക് ലോഞ്ച് ഓഫറിൽ!

HIGHLIGHTS

10,499 രൂപയ്ക്കാണ് ഇൻഫിനിക്സ് ഹോട്ട് 60 5ജി+ ലോഞ്ച് ചെയ്തത്

ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കും

ആദ്യ സെയിലിൽ 2,999 രൂപ വില വരുന്ന XE23 ഇയർബഡ്സ് സ്പെഷ്യൽ വിലയിൽ ലഭിക്കും

Infinix Hot 60 5G+: 5200mAh പവർഫുൾ 2TB സ്റ്റോറേജ് ഫോണിന് First Sale, 9999 രൂപയ്ക്ക് ലോഞ്ച് ഓഫറിൽ!

Infinix Hot 60 5G+: ബജറ്റ് ഫ്രണ്ട്ലി ഫോണുകൾ അന്വേഷിക്കുന്നവർക്ക് ഇൻഫിനിക്സിന്റെ പുത്തൻ സ്മാർട്ഫോൺ ഇന്ന് മുതൽ വാങ്ങാം. ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട് വഴിയും ഇൻഫിനിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫോൺ വിൽക്കുന്നു. 6GB റാമും 128GB സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റാണ് സ്മാർട്ഫോണിനുള്ളത്. എന്നാൽ മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും.

Digit.in Survey
✅ Thank you for completing the survey!

Infinix Hot 60 5G+: വിലയും ലോഞ്ച് ഓഫറും

ഷാഡോ ബ്ലൂ, ടണ്ട്ര ഗ്രീൻ, സ്ലീക്ക് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്. 10,499 രൂപയ്ക്കാണ് ഇൻഫിനിക്സ് ഹോട്ട് 60 5ജി+ ലോഞ്ച് ചെയ്തത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് ലോഞ്ച് സെയിലിൽ 9,999 രൂപയ്ക്ക് ഈ 5ജി സ്മാർട്ഫോൺ സ്വന്തമാക്കാം.

ആദ്യ സെയിലിൽ 2,999 രൂപ വില വരുന്ന XE23 ഇയർബഡ്സ് സ്പെഷ്യൽ വിലയിൽ ലഭിക്കും. സ്റ്റോക്ക് തീരുന്നത് വരെ സൗജന്യമായി ഈ ഇയർബഡ്സ് വാങ്ങാനാകും. ഇൻഫിനിക്സിന്റെ ഈ പുത്തൻ ഫോണിനായി, EMI ഓപ്ഷനും ലഭ്യമാണ്.

Infinix Hot 60 5G+ Phone price under Rs 10000 First sale India on 17 July
Infinix Hot 60 5G+ Phone

ഇൻഫിനിക്സ് Hot 60 5G പ്ലസ്: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് HD+ LCD ഡിസ്പ്ലേയുള്ള ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 60 5ജി. ഇതിന് 120Hz റിഫ്രഷ് റേറ്റും 560 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 7020 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 240Hz ടച്ച് സാംപ്ലിങ് റേറ്റും ഡിസ്പ്ലേയിൽ ലഭിക്കും.

ക്യാമറയിലേക്ക് വന്നാൽ ഇൻഫിനിക്സ് ഇതിൽ സെറ്റ് ചെയ്തിരിക്കുന്നത് 50MP പ്രൈമറി സെൻസറാണ്. ഡ്യുവൽ LED ഫ്ലാഷ് സപ്പോർട്ടോടെയാണ് ക്യാമറ അവതരിപ്പിച്ചത്. ഹാൻഡ്സെറ്റിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ക്യാമറയുണ്ട്.

ഇതിൽ 5200mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

IP64 റേറ്റിങ്ങുള്ള മികച്ച ഹാൻഡ്സെറ്റാണ് ഇൻഫിനിക്സ് Hot 60 5G പ്ലസ്. ഇതിൽ അഡീഷണലായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.

ഡ്യുവൽ സിം സ്ലോട്ടുകൾ ഇൻഫിനിക്സിന്റെ ഈ ഹാൻഡ്സെറ്റിലുണ്ട്. ബ്ലൂടൂത്ത് 5.4, USB ടൈപ്പ് സി 2.0 പോർട്ടും, 3.5mm ഹെഡ്ഫോൺ ജാക്കും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. അൾട്രാ ലിങ്ക് കണക്റ്റിവിറ്റി ഫീച്ചറും ഫോണിലുണ്ട്. നെറ്റ് വർക്ക് ഇല്ലാത്ത സന്ദർഭങ്ങളിൽ ഇൻഫിനിക്സ് ഫോണുകൾ തമ്മിൽ ബ്ലൂടൂത്ത് വഴി കോളുകൾ ചെയ്യാനാകും.

Also Read: ZEISS സപ്പോർട്ടിൽ 50MP+50MP+64MP ക്യാമറയുള്ള Vivo X100 10000 രൂപ വില കുറച്ച് വാങ്ങാം, വേഗമായിക്കോട്ടെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo