First Sale: BGMI സ്പെഷ്യലൈസ്ഡ് Infinix GT പുത്തൻ സ്മാർട് ഫോൺ ലോഞ്ച് ഓഫറിൽ ഇന്ന് മുതൽ…

HIGHLIGHTS

ഓഗസ്റ്റ് 14 മുതൽ സ്മാർട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ വിൽപ്പന ആരംഭിക്കുന്നു

Infinix GT 30 5G+ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു

കഴിഞ്ഞ വാരം പുറത്തിറക്കിയ ഗെയിമിങ് സ്മാർട് ഫോണാണിത്

First Sale: BGMI സ്പെഷ്യലൈസ്ഡ് Infinix GT പുത്തൻ സ്മാർട് ഫോൺ ലോഞ്ച് ഓഫറിൽ ഇന്ന് മുതൽ…

First Sale: 5500mAh പവർഫുൾ Infinix GT 30 5G+ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ വാരം പുറത്തിറക്കിയ ഗെയിമിങ് സ്മാർട് ഫോണാണിത്. ഓഗസ്റ്റ് 14 മുതൽ സ്മാർട്ഫോൺ ഫ്ലിപ്കാർട്ടിലൂടെ വിൽപ്പന ആരംഭിക്കുന്നു. ആദ്യ വിൽപ്പനയിൽ ആകർഷകമായ കിഴിവുകളും ഇൻഫിനിക്സ് ജിടി 30 5ജി പ്ലസ്സിന് ലഭിക്കുന്നതാണ്.

Digit.in Survey
✅ Thank you for completing the survey!

Infinix GT 30 5G+ ലോഞ്ച് ഓഫറുകളും വിൽപ്പനയും

ഫ്ലിപ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ലൈവാകും. പ്രത്യേക ലോഞ്ച് വിലയിലാണ് സ്മാർട്ഫോൺ ആദ്യ വിൽപ്പനയിൽ എത്തുന്നത്. 8GB+128GB വേരിയന്റിന് 17,999 രൂപയാണ് ഓഫർ വില. 8GB+256GB വേരിയന്റിന് 19,499 രൂപയുമാകും. സാധാരണ 19,499 രൂപയും 20,999 രൂപയുമാകുന്ന മോഡലുകളാണിവ.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകളിലൂടെ 1,500 രൂപ കിഴിവ് ലഭിക്കും. സ്മാർട്ഫോണിന് എക്സ്ചേഞ്ച് ബോണസും തിരഞ്ഞെടുക്കാം. രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിന് പുറമെ സ്മാർട്ട്‌ഫോൺ ലഭ്യമാകും.

infinix gt 30 5g

ഇൻഫിനിക്സ് ജിടി 30 5ജി പ്ലസ് ഫോണിന്റെ പ്രത്യേകതകൾ

6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഹാൻഡ്സെറ്റിനുള്ളത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റും, 2160Hz ടച്ച് സാമ്പിൾ റേറ്റും, 4500 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഫോൺ ഡിസ്പ്ലേയ്ക്ക് TÜV റൈൻലാൻഡ് ഐ കെയർ സർട്ടിഫിക്കേഷനും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ലഭിക്കുന്നു.

GT 30 5G പ്ലസ്സിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറാണുള്ളത്. 6-ലെയർ 3D വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റമാണ് ഇൻഫിനിക്സ് ഫോണിലുള്ളത്. ഇത് BGMI-യിൽ ക്രാഫ്റ്റൺ-സർട്ടിഫൈഡ് 90FPS ഗെയിംപ്ലേയെ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഗെയിമിങ് പ്രേമികൾക്കായി ഡിസൈൻ ചെയ്ത ഫോണിൽ സെഗ്‌മെന്റ്-ഫസ്റ്റ് GT ഷോൾഡർ ഗെയിമിംഗ് ട്രിഗറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻ-ഗെയിം പ്രവർത്തനങ്ങൾക്കും മറ്റും ഇത് മികച്ചതാകുന്നു.

45W ഫാസ്റ്റ് ചാർജിംഗ്, ബൈപാസ് ചാർജിംഗ്, വയർഡ് റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണിത്. ഈ ഹാൻഡ്സെറ്റിൽ 5500mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.

64MP സോണി പ്രൈമറി സെൻസറുള്ള ഫോണാണിത്. ഇതിൽ 8MP അൾട്രാ-വൈഡ് ലെൻസും 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഈ സെൽഫി സെൻസർ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ് 15-ൽ XOS 15 സോഫ്റ്റ് വെയറാണുള്ളത്. രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡുകളും ഇതിലുണ്ട്. AI നോട്ട്, റൈറ്റിംഗ് അസിസ്റ്റന്റ്, ഫോളാക്സ് വോയ്‌സ് AI തുടങ്ങിയ AI ടൂളുകൾ ഇതിൽ ലഭിക്കും. സൈബർ മെക്ക 2.0 ഡിസൈനിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്. ചാർജിംഗ്, നോട്ടിഫിക്കേഷൻ, മ്യൂസിക് എന്നിവ അറിയിക്കാനായി പ്രോഗ്രാമബിൾ വെളുത്ത എൽഇഡി ലൈറ്റും പിന്നിൽ നൽകിയിരിക്കുന്നു. നിങ്ങൾക്ക് മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. സൈബർ ഗ്രീൻ, പൾസ് ബ്ലൂ, ബ്ലേഡ് വൈറ്റ് നിറങ്ങളാണ് സ്മാർട്ഫോണിനുള്ളത്.

Also Read: 7000mAh, Snapdragon പ്രോസസറിൽ പുത്തൻ Poco 5G എത്തിപ്പോയി, 15000 രൂപയിൽ താഴെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo