ഹുവായ് മേറ്റ്‌ 8

ഹുവായ് മേറ്റ്‌ 8
HIGHLIGHTS

മികച്ച ബാറ്ററി ലൈഫുമായി ഹുവായ് മേറ്റ്‌

 

നാവിഗേഷൻ കണ്‍ട്രോളുകൾ ഒഴിവാക്കി അതിനു പകരം യഥാസ്ഥാനത്ത് അമർത്തിയാൽ ഹോമിൽ പോകാനും റണ്ണിംഗ് ആപ്ലിക്കേഷനുകൾ എടുക്കുവാനും സാധിക്കും. അങ്ങനെ വരുമ്പോൾ നാവിഗേഷൻ കണ്‍ട്രോളിനുള്ള സ്ഥലവും കൂടി സ്‌ക്രീനിനായി ഉപയോഗിക്കാം. കൂടാതെ സ്‌ക്രീനിന്റെ മുകളിൽ ഓരോ മൂലയിലും ഓരോ ആപ്ലിക്കേഷൻ ഷോർട്ട് കട്ടുകള്‍ വയ്ക്കാം. ഐക്കണുകൾ ഇല്ലാതെ തന്നെ, യഥാസ്ഥാനത്ത് അമർത്തിയാല്‍ ഈ ആപ്ലിക്കേഷനുകൾ എടുക്കുവാനും സാധിക്കും. ശക്തിയേറിയ 4050 mAh ബാറ്ററിയാണ് ഈ ഫോണിന് ജീവൻ നല്‍കുന്നത്. ഒരു ഫുള്‍ ചാർജിന് ശേഷം 2 ദിവസം ബാറ്ററി ലഭിക്കുമെന്നാണ് ഹുവായ് പറയുന്നത്. ഇതിനെല്ലാം പുറമെ ഈ വിഭാഗത്തിൽ പെട്ട സ്മാർട്ട് ഫോണുകളിൽ ഏറ്റവുംവേഗത്തിൽ ചാര്‍ജ് ചെയ്യാവുന്ന ഫോണും ഇതാണെന്ന് കമ്പനി വ്യക്തമാക്കി.

 

720 പിക്സലുള്ള 6.2 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ഡിസ്പ്ലെയ്ക്ക് പോറലേല്‍ക്കാത്ത ഗോറില്ലാ ഗ്ലാസുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീനാണ് ഫോണിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം. 1.5 GHz കോര്‍ഡ് കോര്‍ പ്രൊസസ്സറും 2ജിബി റാമുമാണ് ഫോണിലുള്ളത്. ഫോണില്‍ ഫുള്‍ എച്ഡിയില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യാം. മുഴുവനായി ചാര്‍ജ് ചെയ്ത ഫോണില്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ വീഡിയോ കാണാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo