6 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിൽ HTC പുതിയ മോഡലുകൾ പുറത്തിറക്കി ,വില ?

Updated on 22-Mar-2018
HIGHLIGHTS

ഡ്യൂവൽ ക്യാമറയിൽ HTC ഡിസയർ 12 Plus

 

HTCയുടെ പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തി .ഇത്തവണ രണ്ടു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളാണ് HTC പുറത്തിറക്കിയിരിക്കുന്നത് .HTC ഡിസയർ 12 കൂടാതെ HTC ഡിസയർ 12 Plus എന്നി മോഡലാണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

HTC ഡിസയർ 12

ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .5.5 ഇഞ്ചിന്റെ  HD+ IPS LCD  ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിനു 18.9 ഡിസ്പ്ലേ റേഷിയെയു ഉണ്ട് . രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ സ്റ്റോറേജിൽ & 3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .MediaTek MT6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ ഈ മോഡലുകൾ സിംഗിൾ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനു നൽകിയിരിക്കുന്നത് . 2730mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 14800 രൂപയ്ക്ക് അടുത്താണ് .

HTC ഡിസയർ 12 Plus

6 ഇഞ്ചിന്റെ  HD+ IPS LCD വലിയ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിനു 18.9 ഡിസ്പ്ലേ റേഷിയെയു ഉണ്ട് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് ഇത് പുറത്തിറങ്ങുന്നത് .2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Qualcomm  Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .13MP + 2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .Android 8.0 Oreo. ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

2956mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില Rs 18,900 രൂപയ്ക്ക് അടുത്തുവരും 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :