ജൂലൈ 8 നു ഹോണർ 8 വരുന്നു
ഹോണറിന്റെ ഒരു സാധാരണ സ്മാർട്ട് ഫോൺ
ജൂലൈ 8 ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ ഹോണർ 8 വിപണിയിൽ എത്തുന്നു .അതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഹോണർ 8 ന്റെ പ്രവർത്തനം നടക്കുന്നത് Kirin 950 SoC ലാണ് .5.2 ഇഞ്ച് HD ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .1920 x 1080p പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2 തരത്തിലുള്ള റാമിൽ ആണ് ഇതു വിപണിയിൽ എത്തുന്നത് .3 ജിബി റാമിലും ,4 ജിബി റാമിലും .പിന്നെ ഇതിന്റെ സ്റ്റോറേജിനെ കുറിച്ചു പറയുവാണെങ്കിൽ 16 ,32 എന്നി തരത്തിൽ ആണുള്ളത് .128 ജിബി വരെ മെമ്മറി കാർഡ് വഴി സ്റ്റോറെജ് വർധിപ്പിക്കുവാൻ സാധിക്കും .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു മനസിലാക്കാം .
Survey12 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 6.0 ൽ ആണ് ഇതിന്റെ ഓഎസ് പ്രവർത്തിക്കുന്നത് .ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ ഒരു ആവറേജ് ബാറ്ററി ആണ് ഹോണർ ഇതിനു നൽകിയിരിക്കുന്നത് .2900mAh ബാറ്ററി പവർ മാത്രമേ ഇതിനുള്ളു . ഹോണറിന്റെ ഒരു ആവറേജ് സ്മാർട്ട് ഫോൺ ആണിത് .ഫിംഗർ പ്രിന്റ് സെൻസറോടു കൂടിയാണ് ഇതു പുറത്തിറങ്ങുന്നത് .
