Price Cut: വമ്പിച്ച ലാഭത്തിൽ HMD Crest 5G, Triple ക്യാമറ Max മോഡൽ വാങ്ങാം

HIGHLIGHTS

HMD Crest പരിമിത കാല ഓഫറിൽ വിൽക്കുന്നു

HMD Crest 5G, Crest Max 5G മോഡലുകൾക്ക് ഓഫറുണ്ട്

ഫോണുകളിൽ 33W ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണുള്ളത്

Price Cut: വമ്പിച്ച ലാഭത്തിൽ HMD Crest 5G, Triple ക്യാമറ Max മോഡൽ വാങ്ങാം

7000 രൂപ വിലക്കുറവിൽ HMD Crest ഫോണുകൾ വാങ്ങാം. HMD Crest 5G, Crest Max 5G മോഡലുകൾക്ക് ഓഫറുണ്ട്. 15000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന Dual ക്യാമറ ഫോണുകളാണിവ. ഫോട്ടോഗ്രാഫിയ്ക്ക് ഫോൺ AI സപ്പോർട്ട് നൽകുന്നു. കൂടാതെ പവർഫുൾ ബാറ്ററിയും മികച്ച ചാർജിങ് എക്സ്പീരിയൻസും ലഭിക്കുന്നതാണ്.

Digit.in Survey
✅ Thank you for completing the survey!

HMD Crest വിലക്കിഴിവിൽ

നോക്കിയ ഫോണുകളുടെ നിർമാതാക്കളാണ് എച്ച്എംഡി. അടുത്തിടെയാണ് HMD Crest സീരീസുകൾ ഇന്ത്യയിലെത്തിയത്. ഫോണിനിപ്പോൾ പരിമിത കാല ഓഫർ ലഭിക്കുന്നുണ്ട്. രണ്ട് ഫോണുകളും നിങ്ങൾക്ക് 15000 രൂപയ്ക്ക് താഴെ ലഭിക്കുന്നതാണ്.

HMD Crest
HMD Crest ബേസിക് മോഡൽ

HMD Crest സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് ഫുൾ എച്ച്‌ഡിയാണ്. യൂണിസോക് T760 5G ഒക്ടാ കോർ ആണ് പ്രോസസർ. മാലി G57 GPU-മായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 50 മെഗാപിക്സലിന്റെ പിൻ ക്യാമറ ഫോണിലുണ്ട്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും കൂടി വരുന്നു. ക്യാമറയിൽ നിങ്ങൾക്ക് എൽഇഡി ഫ്ലാഷ് ഫീച്ചർ ലഭിക്കും. 50 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.

33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 5000mAh ബാറ്ററി നൽകിയിരിക്കുന്നു. ഫോണിൽ 3.5 mm ഓഡിയോ ജാക്കും സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

HMD Crest Max സ്പെസിഫിക്കേഷൻ

HMD Crest max 5G
HMD Crest മാക്സ് 5G

6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് മാക്സ് ഫോണിലുമുള്ളത്. ഫോൺ സ്ക്രീൻ ഫുൾ എച്ച്‌ഡിയാണ്. യൂണിസോക് T760 5G ഒക്ടാ കോർ ആണ് പ്രോസസറാണ് മാക്സിലുമുള്ളത്. ഇതും മാലി G57 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു.

ക്യാമറയിലാണ് മാക്സ് വേർഷൻ ബേസിക് മോഡലിൽ നിന്ന് വ്യത്യസ്തമാകുന്നത്. 64MP പിൻ ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഇതിൽ സോണി സെൻസർ ആണ് എച്ച്എംഡി അവതരിപ്പിച്ചിട്ടുള്ളത്. 5MP അൾട്രാ വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയും ഇതിലുണ്ട്. ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് എൽഇഡി ഫ്ലാഷ് സപ്പോർട്ടുമുണ്ട്. മാക്സ് വേർഷന്റെ ഫ്രണ്ട് ക്യാമറയും 50 മെഗാപിക്സലാണ്.

Read More: Limited Time Offer: 108MP ക്യാമറ Redmi 5G, 15000 രൂപയ്ക്ക് വാങ്ങാം

ഫോണിൽ 33W ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണുള്ളത്.

ഓഫർ വിശദമായി അറിയാം….

HMD Crest 5g offer

എച്ച്എംഡി ക്രെസ്റ്റ് 5G ഇപ്പോൾ വെറും 11999 രൂപയക്ക് വാങ്ങാം. Max 5G മോഡൽ 13999 രൂപയ്ക്കും വിൽക്കുന്നു. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ആമസോണിലാണ് വിലക്കിഴിവ്. ബേസിക് മോഡലിന്റെ 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് മേൽപ്പറഞ്ഞ വില. HDFC ബാങ്ക് കാർഡിലൂടെ 1250 രൂപ അധിക കിഴിവും നേടാം. വാങ്ങാനുള്ള ലിങ്ക്.

എച്ച്എംഡി Crest Max ഫോണിനും 1250 രൂപ ബാങ്ക് ഓഫറുണ്ട്. 8GB റാമും 256GB സ്റ്റോറേജുമുള്ള മാക്സ് ഫോണിനാണ് കിഴിവ്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo