50 MP ZEISS ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിൽ വമ്പൻ ഡിസ്‌കൗണ്ട്, 9000 രൂപ ബാങ്ക് ഓഫറും!
മികച്ച ക്യാമറ പെർഫോമൻസിലൂടെ സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ Vivo V80 5G ഓഫറിൽ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ 53000 രൂപ റേഞ്ചിൽ ഇപ്പോൾ വാങ്ങിക്കാം. 50 മെഗാപിക്സൽ ഒഐസ് ക്യാമറയും 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. ഇതിൽ സീസ് ലെൻസ് സപ്പോർട്ടുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം ഉറപ്പാക്കിക്കൊണ്ട് ഫ്ലാറ്റ് ഡിസ്‌കൗണ്ടിന് പുറമെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ അതിഗംഭീര വിലക്കിഴിവും ലഭ്യമാണ്.
പഴയ ഫോണുകൾക്ക് ഉയർന്ന മൂല്യം നൽകുന്ന വമ്പൻ എക്സ്ചേഞ്ച് ഓഫറുകളും വിവോ വി80 മോഡലിന് അനുവദിച്ചിട്ടുണ്ട്. ഈ ദീപാവലിയ്ക്ക് ഒരു പ്രീമിയം ഹാൻഡ്സെറ്റ് സ്വന്തമാക്കണമെന്നുണ്ടെങ്കിൽ തീർച്ചയായും ഈ ഓഫർ വിട്ടുകളയണ്ട. ഫ്ലിപ്കാർട്ടിലെ പരിമിതകാല ഓഫറിനെ കുറിച്ചും പ്രീമിയം വിവോ 5ജിയുടെ സവിശേഷതകളും ഇവിടെ നൽകുന്നു.
vivo V80 5G (8GB RAM, 128GB) ഓഫർ
ഫോണിന്റെ യഥാർത്ഥ വിപണി വിലയിൽ നിന്നും വമ്പൻ ഫ്ലാറ്റ് ഡിസ്‌കൗണ്ടിലും അതിനേക്കാൾ ആകർഷകമായ ബാങ്ക് ഓഫറിലും ഇപ്പോൾ വാങ്ങാം. 8GB, 128GB സ്റ്റോറേജുള്ള വിവോ ഫോണിന് റീട്ടെയിൽ വില 1,11,999 രൂപയാകുമ്പോഴും ഫ്ലിപ്കാർട്ട് 49000 രൂപയുടെ നേരിട്ടുള്ള ഇളവ് തരുന്നുണ്ട്. ഇങ്ങനെ വിവോയുടെ പ്രീമിയം ഫോൺ 62999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം.
ദീപാവലി പ്രമാണിച്ചുള്ള ഓഫറിന്റെ മറ്റൊരു ഹൈലൈറ്റ് ബാങ്ക് കാർഡുകളിലൂടെ നൽകുന്ന ഇളവാണ്. ആക്സിസ്, എസ്ബിഐ കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റിന് 9135 രൂപയുടെ കിഴിവ് ലഭ്യമാണ്. ഇതിലൂടെ വിവോ വി80 വെറും 53,864 രൂപയ്ക്ക് സ്വന്തമാക്കാം.
വിവോയുടെ മിക്ക ഫോണുകൾക്കും അടുത്തിടെ വിലക്കയറ്റം സംഭവിച്ചതിനാൽ ഇതൊരു മികച്ച ഓഫറായി പരിഗണിക്കാവുന്നതാണ്. പഴയ സ്മാർട്ട്ഫോൺ മാറ്റി പുതിയ വിവോ ഫോൺ വാങ്ങുകയാണെങ്കിൽ 43400 രൂപയ്ക്ക് സ്മാർട്ട് ഫോൺ സ്വന്തമാക്കാം. പലിശയില്ലാതെ പ്രതിമാസ തവണകളായി പണം അടയ്ക്കാനുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ഫ്ലിപ്കാട്ടിലുണ്ട്. ഇങ്ങനെ 6 മാസത്തേക്ക് 9450 രൂപയുടെ പലിശരഹിത ഇഎംഐ ഓഫർ സ്വന്തമാക്കാം.
വിവോ വി80 5ജി ക്യാമറ
സീസ് ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ എല്ലാ വി സീരീസിലെയും പോലെ വിവോ വി80 മോഡലിലും കമ്പനി ആവർത്തിച്ചു. ഇതിൽ ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. കൂടാതെ 50 മെഗാപിക്സൽ Zeiss നൈറ്റ് ടെലിഫോട്ടോ ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ Zeiss ഗ്രൂപ്പ് സെൽഫി ക്യാമറയും ഇതിലുണ്ട്.
vivo V80 5G: മറ്റ് ഫീച്ചറുകൾ
ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച പുതുപുത്തൻ മോഡലാണ് വിവോ വി80 5ജി.
- ഡിസ്പ്ലേ: 6.59 ഇഞ്ച് വലിപ്പമുള്ള AMOLED സ്‌ക്രീനിന് 5,000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസും 1,800 നിറ്റ്സ് HBM ബ്രൈറ്റ്‌നസ്സുമുണ്ട്.
- ബാറ്ററി: 7,200mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്.
- പ്രൊസസർ: 4nm പ്രോസസിൽ നിർമിച്ച സ്നാപ്ഡ്രാഗൺ 7 Gen 4 ചിപ്പിന്റെ കരുത്തുള്ള പ്രീമിയം 5ജി ഹാൻഡ്സെറ്റാണിത്.
- കണക്റ്റിവിറ്റി: 5G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, NFC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിനുണ്ട്. USB Type-C പോർട്ട് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ്. ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, X-ആക്സിസ് ലീനിയർ മോട്ടോർ എന്നിവയുണ്ട്. ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ് തുടങ്ങിയ സെൻസറുകളും ഫോണിൽ നൽകിയിരിക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP68, IP69 റേറ്റിങ്ങിലാണ് സ്മാർട്ട് ഫോൺ നിർമിച്ചിട്ടുള്ളത്.