Google Pixel 8 Offer: പുതിയ ആൾ വന്നപ്പോൾ മുൻഗാമിയെ ലാഭമാക്കി! അതും വമ്പൻ ഇളവ്
Google Pixel 8 ഫോണുകൾ ഗംഭീര ഓഫറിൽ വാങ്ങാം
പിക്സൽ 8 പ്രോ, പിക്സൽ 8a എന്നിവയ്ക്കും വില കുറവുണ്ട്
ഗൂഗിൾ പിക്സൽ 9 സീരീസിന്റെ ലോഞ്ചിന് പിന്നാലെ മുൻഗാമിയുടെ വില കുറച്ചു
Google Pixel 8 ഫോണുകൾ വാങ്ങാൻ ഏറ്റവും ഉചിതമായ സമയമിതാണ്. ഗൂഗിൾ പിക്സൽ 9 സീരീസിന്റെ ലോഞ്ചിന് പിന്നാലെ മുൻഗാമിയുടെ വില കുറച്ചു. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും ഗംഭീര ഓഫർ ലഭ്യമാകുന്നത്.
SurveyGoogle Pixel 8 വിലക്കുറവിൽ
Google Pixel 8 ബേസിക് മോഡലിന് മാത്രമല്ല വിലക്കുറവ്. പിക്സൽ 8 പ്രോ, പിക്സൽ 8a എന്നിവയ്ക്കും വില കുറവുണ്ട്. 17000 രൂപ വരെയാണ് പിക്സൽ ഫോണുകൾക്ക് വില ഇളവ് വന്നത്.

Google Pixel 8 ഫോണിനെ കുറിച്ച്…
Tensor G3 പ്രോസസറിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിവ. ഗൂഗിൾ പിക്സൽ 8 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയിൽ പ്രവർത്തിക്കുന്നു. ഇതിന് 12MP ഡ്യുവൽ ക്യാമറയും, 10.5MP സെൽഫി ക്യാമറയുമുണ്ട്. ഗൂഗിൾ പിക്സൽ 8 ഫോണിൽ 4575 mAh ബാറ്ററിയാണുള്ളത്.
ഇപ്പോൾ 17000 രൂപ Discount
75,999 രൂപയാണ് ഫോണിന്റെ 8GB+128GB സ്റ്റോറേജിന് വരുന്നത്. ഗൂഗിൾ പിക്സൽ 8 ഫോൺ നിങ്ങൾക്ക് 17000 രൂപ വിലക്കിഴിവിൽ വാങ്ങാം. 58,999 രൂപയാണ് ഫോണിന് വില വരുന്നത്. ഐസിഐസിഐ ബാങ്ക് കാർഡിലൂടെ 2000 രൂപ വിലക്കുറവുണ്ട്. ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 58,999 രൂപയ്ക്കാണ്. ബാങ്ക് ഓഫറിലൂടെ ഇഥ് 56,999 രൂപയ്ക്ക് സ്വന്തമാക്കാം. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.
8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിനും ഓഫറുണ്ട്. 68,999 രൂപയ്ക്ക് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. ഇതിനും ബാങ്ക് ഓഫർ കൂടി ചേർത്ത് 66,999 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്. ഗൂഗിൾ പിക്സൽ 8എ, 8 പ്രോ എന്നിവയുടെ ഓഫറുകളും പരിശോധിക്കാം.
ഗൂഗിൾ പിക്സൽ 8 പ്രോ ഓഫർ
12ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള പ്രോ മോഡൽ ഇളവിൽ വാങ്ങാം. ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 97,999 രൂപയാണ്. പർച്ചേസിനുള്ള ലിങ്ക്.
ഇതേ മോഡലിന്റെ 256ജിബി സ്റ്റോറേജ് ഫോണും വിലക്കിഴിവിൽ വിൽക്കുന്നു. ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വില 1,05,999 രൂപയാണ്. പർച്ചേസിനുള്ള ലിങ്ക്.
Read More: Made In India: സുന്ദർ പിച്ചൈ മാത്രമല്ല, ഇനി Google Pixel 8 ഫോണുകളും ഇന്ത്യക്കാരനാകും
ഗൂഗിൾ പിക്സൽ 8a ഓഫർ
ഗൂഗിൾ പിക്സൽ 8എയും നിങ്ങൾക്ക് ലാഭത്തിൽ വാങ്ങാൻ അവസരമുണ്ട്. 8GB+ 128GB സ്റ്റോറേജ് ഫോൺ 52,999 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്. 8GB+ 256GB സ്റ്റോറേജ് സ്മാർട്ഫോണിന് ഇപ്പോൾ വില 59,999 രൂപ മാത്രം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile