Google Pixel 10 Pro Fold: 1TB സ്റ്റോറേജ് പുതിയ ഫോൾഡ് ഫോൺ! പ്രധാന ഫീച്ചറുകൾ, വിലയും, വിൽപ്പനയും
മേഡ് ബൈ ഗൂഗിൾ 2025 ഇവന്റിലാണ് Google Pixel 10 Pro Fold ലോഞ്ച് ചെയ്തത്
ഇതിന് 20x Super Res Zoom കപ്പാസിറ്റിയുള്ള ക്യാമറയുണ്ട്
ഈ സ്മാർട്ഫോണിൽ ടെൻസർ G5 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു
1 ടിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള സ്റ്റൈലിഷ് ഫോൾഡ് ഫോൺ പുറത്തിറക്കി. മേഡ് ബൈ ഗൂഗിൾ 2025 ഇവന്റിലാണ് Google Pixel 10 Pro Fold ലോഞ്ച് ചെയ്തത്. ഇതിനൊപ്പം പിക്സൽ 10, പിക്സൽ 10 പ്രോ, 10 പ്രോ XL സ്മാർട്ഫോണുകളും എത്തിക്കഴിഞ്ഞു. ഇതിന് 20x Super Res Zoom കപ്പാസിറ്റിയുള്ള ക്യാമറയുണ്ട്. ഹാൻഡ്സെറ്റിന്റെ ഫീച്ചറുകളും വിലയും നോക്കാം.
SurveyGoogle Pixel 10 Pro Fold: പ്രത്യേകത
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ഫോൺ വലിയ സ്ക്രീനും മികച്ച പെർഫോമൻസുമുള്ള ഹാൻഡ്സെറ്റാണിത്. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനായി ഇതിന് IP68 സർട്ടിഫിക്കേഷനുണ്ട്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ നോക്കിയാലോ!
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന് 6.4 ഇഞ്ച് OLED പാനലാണുള്ളത്. 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുള്ള ഡിസ്പ്ലേയുണ്ട്. 3,000-നിറ്റ് പീക്ക് ബ്രൈറ്റ്നസ് ഇതിന് ലഭിക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 8 ഇഞ്ച് LTPO OLED ഇന്നർ ഡിസ്പ്ലേയ്ക്കുണ്ട്.

സ്റ്റൈലിഷ് ഡിസൈനിലുള്ള ഫോൾഡ് ഫോൺ എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഹിഞ്ചിൽ മൾട്ടി-അലോയ് സ്റ്റീലും നൽകിയിരിക്കുന്നു. ഈ സ്മാർട്ഫോണിൽ ടെൻസർ G5 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. അതുപോലെ ഇതിൽ ടൈറ്റൻ M2 ചിപ്പിൽ നിന്നും ഗംഭീര പെർഫോമൻസും പിക്സൽ 10 പ്രോ ഫോൾഡിനുണ്ട്. ആൻഡ്രോയിഡ് 16 ആണ് ഫോണിലെ ഒഎസ്.
ക്യാമറയിലേക്ക് വന്നാൽ ഈ മടക്ക് ഫോണിൽ 48 എംപി വൈഡ് ക്യാമറയുണ്ട്. മാക്രോ ഫോക്കസുള്ള 10.5 എംപി അൾട്രാവൈഡും 10.8 എംപി 5x ടെലിഫോട്ടോ ലെൻസുമുണ്ട്. ഇങ്ങനെ മൂന്ന് സെൻസറുകൾ ചേർന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഈ സ്മാർട്ഫോണിൽ 20x വരെ സൂപ്പർ റെസല്യൂഷൻ സൂമും 0.5x, 1x, 5x, 10x എന്നീ ഒപ്റ്റിക്കൽ ക്വാളിറ്റിയുമുണ്ട്. ഈ ഫോണിൽ ഡ്യുവൽ 10MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് പിക്സൽ 10 പ്രോ ഫോൾഡിൽ ലഭിക്കുന്നു. ഇതിൽ 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുണ്ട്. 5,015 mAh ബാറ്ററിയുടെ പവറും ഫോണിനുണ്ട്. 16GB വരെ റാമും 1TB വരെ സ്റ്റോറേജ് വേരിയന്റുമുള്ള ഹാൻഡ്സെറ്റാണിത്. എന്നാൽ ഇന്ത്യയിലെ വേരിയന്റുകൾക്ക് ഇത്രയുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
പിക്സൽ 10 Pro ഫോൾഡ്: വിലയും വേരിയന്റുകളും
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ ഇന്ത്യയിലെ വില 1,72,999 രൂപയാണ്. മൂൺസ്റ്റോൺ കളറുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഗൂഗിൾ സ്റ്റോർ വഴിയായിരിക്കും ഫോൺ പർച്ചേസിന് ലഭ്യമാകുക.
പുതിയ Tensor G5 ചിപ്പ് ആണ് ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡിൽ നിന്നുള്ള വ്യത്യാസം. 6.4 ഇഞ്ച് വലുപ്പമുള്ള, ബ്രൈറ്റ്നെസ്സുള്ള ഡിസ്പ്ലേയാണ് പിക്സൽ 10 പ്രോ ഫോൾഡിലുള്ളത്. മുമ്പത്തെ ഫോൾഡിലാണെങ്കിൽ 6.3 ഇഞ്ച് വലിപ്പം മാത്രമാണ്. അതുപോലെ കൂടുതൽ മെച്ചപ്പെട്ട ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും ഈ പുത്തൻ ഫോൾഡ് ഫോണിനുണ്ട്.
Also Read: Jio 5 Rs Plan: കുറേ നാളത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് Unlimited കോളിങ് തുച്ഛ വിലയിൽ! BSNL തോൽക്കും…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile