Good News! 4000 രൂപ വിലക്കിഴിവിൽ Redmi Note 13 Pro, Pro പ്ലസ് വിൽക്കുന്നു…
Redmi Note 13, 13 Pro, Pro+ ഫോണുകൾ ലാഭത്തിൽ വാങ്ങാം
ഓഫറിലെത്തിയത് Snapdragon പ്രോസസറും 200MP OIS ക്യാമറയുമുള്ള ഫോണുകൾ
റെഡ്മി നോട്ട് 13 പ്രോ, പ്രോ പ്ലസ് എന്നിവയ്ക്ക് 4000 രൂപയുടെ കിഴിവുണ്ട്
Redmi Note 13 Series ഫോണുകൾ ലാഭത്തിൽ വാങ്ങാം. Redmi Note 13, 13 Pro, Pro+ എന്നിവയ്ക്ക് ഇപ്പോൾ ഇന്ത്യയിൽ ഓഫറുണ്ട്. ബാങ്ക് ഓഫറുകൾ കൂടാതെ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കുന്നു. നോട്ട് 13 ബേസിക് മോഡലിനേക്കാൾ ആകർഷകമായ ഓഫറാണ് പ്രോ വേർഷനുകൾക്കുള്ളത്. റെഡ്മി നോട്ട് 13 പ്രോ, പ്രോ പ്ലസ് എന്നിവയ്ക്ക് 4000 രൂപയുടെ കിഴിവുണ്ട്.
SurveyRedmi Note 13 പ്രോ ഓഫറുകൾ
Xiaomi കമ്പനി ഇന്ത്യയിലെ യാത്രയിൽ 10 വർഷം പൂർത്തിയാക്കുന്നതിനാലാണ് ഓഫർ. മൂന്ന് റെഡ്മി നോട്ട് 13 5G ഫോണുകൾക്കും ഷവോമി വിലക്കുറവ് പ്രഖ്യാപിച്ചു. റെഡ്മി സൈറ്റിൽ നിന്നും ആമസോണിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് ഓഫർ ലഭിക്കുന്നതാണ്.
1000 രൂപ കിഴിവും 3000 രൂപ വരെ ബാങ്ക് ഓഫറും ചേർത്ത് ഫോൺ വാങ്ങാം. റെഡ്മി നോട്ട് 13 പ്രോ, പ്രോ പ്ലസ് ഫോണുകളുടെ സ്പെസിഫിക്കേഷൻ പരിശോധിക്കാം.
Redmi Note 13 Pro സ്പെസിഫിക്കേഷൻ
വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 13 പ്രോ സീരീസുകളിലുള്ളത്. പ്രോ പ്ലസ്സിൽ മീഡിയാടെക് ഡൈമൻസിറ്റി 7200 Octa-core ഉപയോഗിച്ചിരിക്കുന്നു. പ്രോയിലാകട്ടെ സ്നാപ്ഡ്രാഗൺ 7s Gen 2 ആണ് പെർഫോമൻസ് തരുന്നു. രണ്ട് പ്രോ സീരീസുകൾക്കും 200MP ക്യാമറയാണ് നൽകിയിട്ടുള്ളത്. IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണുകളാണിവ. 120W ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണാണ് നോട്ട് 13 പ്രോ+. പ്രോ സ്റ്റാൻഡേർഡ് വേർഷന് 67W ടർബോചാർജിങ്ങാണുള്ളത്.
പ്രോ മോഡലുകളുടെ ഓഫർ
റെഡ്മി നോട്ട് 13 പ്രോ വേർഷനുകൾ 21,000 രൂപയ്ക്ക് ലഭിക്കും. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ICICI ബാങ്ക് ഓഫറുകളിലൂടെയും പണം ലാഭിക്കാം. ക്രെഡിറ്റ് കാർഡ് (ഇഎംഐ, നോൺ-ഇഎംഐ) ഓഫറുകൾ ലഭിക്കുന്നു. ICICIയുടെ ഡെബിറ്റ് കാർഡുകൾക്കും (ഇഎംഐ ഒൺലി) ഓഫറുണ്ട്. 3000 രൂപ വരെയാണ് ബാങ്ക് ഓഫറിലൂടെ ലാഭിക്കാവുന്നത്. ഷവോമി എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്.
ആദ്യം റെഡ്മി നോട്ട് 13 പ്രോയുടെ ഓഫർ നോക്കാം. ഇപ്പോഴത്തെ ഓഫറും ബാങ്ക് ഓഫർ ചേർത്തതിന് ശേഷമുള്ള വിലയും അറിയാം.

8GB+128GB റെഡ്മി നോട്ട് 13 പ്രോ 5G: യഥാർഥ വില- 25,999 രൂപ
പുതിയ വില- 24,999 രൂപ, ബാങ്ക് ഓഫർ: 3000 രൂപ, ഓഫറിൽ വില: 21,999 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.
8GB+256GB റെഡ്മി നോട്ട് 13 പ്രോ 5G: യഥാർഥ വില- 27,999 രൂപ
പുതിയ വില- 26,999 രൂപ, ബാങ്ക് ഓഫർ: 3000 രൂപ, ഓഫറിൽ വില: 23,999 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.
12GB+256GB റെഡ്മി നോട്ട് 13 പ്രോ 5G: യഥാർഥ വില- 29,999 രൂപ
പുതിയ വില- 28,999 രൂപ, ബാങ്ക് ഓഫർ: 3000 രൂപ, ഓഫറിൽ വില: 25,999 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.

അടുത്തത് റെഡ്മി നോട്ട് 13 Pro+ 5G-യുടെ ഓഫറിനെ കുറിച്ച് അറിയാം. ഈ ഫോണിനും 3000 രൂപ കിഴിവുണ്ട്.
8GB+256GB റെഡ്മി നോട്ട് 13 പ്രോ 5G: യഥാർഥ വില- 31,999 രൂപ
പുതിയ വില- 30,999 രൂപ, ബാങ്ക് ഓഫർ: 3000 രൂപ, ഓഫറിൽ വില: 27,999 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.
12GB+256GB റെഡ്മി നോട്ട് 13 പ്രോ 5G: യഥാർഥ വില- 33,999 രൂപ
പുതിയ വില- 32,999 രൂപ, ബാങ്ക് ഓഫർ: 3000 രൂപ, ഓഫറിൽ വില: 29,999 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.

12GB+512GB റെഡ്മി നോട്ട് 13 പ്രോ 5G: യഥാർഥ വില- 35,999 രൂപ
പുതിയ വില- 34,999 രൂപ, ബാങ്ക് ഓഫർ: 3000 രൂപ, ഓഫറിൽ വില: 31,999 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.
ആമസോണിലും ഫ്ലിപ്കാർട്ട്, mi.com സൈറ്റുകളിലും ഫോൺ ലഭിക്കുന്നു. Xiaomi Home, Xiaomi റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പന നടക്കുന്നുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile