സാധാരണക്കാർക്ക് ഏറ്റവും വലിയ ആശ്വാസമുള്ള പ്ലാനുകൾ ഓഫർ ചെയ്യുന്ന ടെലികോമാണ് BSNL. കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന റീചാർജ് പ്ലാനുകളാണ് എപ്പോഴും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിക്കുന്നത്. 300 രൂപയിൽ താഴെ സർക്കാർ ടെലികോം ഏറ്റവും ആകർഷകമായ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ കൃത്യം ഒരു മാസം വാലിഡിറ്റിയും ലഭിക്കും. പരിധിയില്ലാത്ത അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ്സും ദിവസേന ബൾക്ക് ഡാറ്റയും പ്ലാനിൽ നേടാം. മറ്റ് പ്രമുഖ ടെലികോം കമ്പനികൾ ഇതേ നിരക്കിൽ 1.5GB അല്ലെങ്കിൽ 2GB ഡാറ്റ മാത്രം നൽകുമ്പോൾ, ബിഎസ്എൻഎൽ 3ജിബി പ്രതിദിന ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. സർക്കാർ ടെലികോമിന്റെ ഈ പുതിയ പ്ലാനിനെ കുറിച്ചും ഓഫറുകളും വിശദമായി അറിയാം.
SurveyBSNL 299 Plan Benefits
സ്വകാര്യ കമ്പനികൾ സാധാരണ 28 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ 299 രൂപ ബിഎസ്എൻഎൽ പ്ലാനിൽ 30 ദിവസമാണ് കാലാവധി. ദിവസേന 3GB ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പൂർണമായും കോളിങ് സേവനവും ഇതിൽ നേടാം. ദിവസേന 100 SMS ഡാറ്റയും 299 രൂപ പാക്കേജിൽ ലഭ്യമാണ്.
ദിവസേന 3GB ഹൈ-സ്പീഡ് ഡാറ്റ ഈ പ്രീ പെയ്ഡ് പാക്കേജിൽ ലഭിക്കും. ഇന്ത്യയിലൊട്ടാകെയുള്ള സർക്കിളുകളിൽ ലോക്കൽ, എസ്ടിഡി കോളുകൾ ലഭിക്കും. നാഷണൽ റോമിംഗ് സേവനവും പ്ലാനിൽ നേടാം. ബിഎസ്എൻഎൽ തരുന്ന 3GB ഡാറ്റ 4ജി സ്പീഡിലാണ് ലഭിക്കുക. ഈ പ്ലാനിനൊപ്പം OTT പ്ലാറ്റ്‌ഫോമുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നില്ല.
BSNL ₹299
— BSNL India (@BSNLCorporate) August 30, 2026
3GB Data/Day • Unlimited Calls • 100 SMS/Day • 30 Days Validity#BSNLIndia #BSNLSelfCareApp #InternetForEveryone #DigitalLife #IndiaOnline #BSNLServices #SmartIndia #EverydayConnectivity @CMDBSNL @robertravi21 pic.twitter.com/bTKJ56dArK
പ്ലാൻ ചുരുക്കത്തിൽ
- വില: 299
- വാലിഡിറ്റി: 30 ദിവസം
- ഡാറ്റ: പ്രതിദിനം 3GB ഡാറ്റ (ഇങ്ങനെ മൊത്തം 90 GB ഡാറ്റ)
- കോളിംഗ്: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ
- എസ്എംഎസ്: ദിവസേന 100 SMS സേവനങ്ങളും ലഭിക്കും.
- ഒടിടി: ഇതിൽ ഒടിടി ഓഫറുകൾ ലഭിക്കില്ല
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
