ഗെയിമിങ് പ്രേമികൾക്കുള്ള വൈബ് ഫോൺ! iQOO Neo 10 ഇപ്പോൾ 4000 രൂപ ഡിസ്‌കൗണ്ടിൽ

ഗെയിമിങ് പ്രേമികൾക്കുള്ള വൈബ് ഫോൺ! iQOO Neo 10 ഇപ്പോൾ 4000 രൂപ ഡിസ്‌കൗണ്ടിൽ

പവറിലും പെർഫോമൻസിലും മികവുറ്റ ഐഖൂ ഫോണിന് ഗംഭീര വിലക്കിഴിവ്. ഗെയിമിങ് പ്രേമികൾക്കായി 120W ഫ്ലാഷ് ചാർജിങ്ങും Snapdragon പെർഫോമൻസും 7000mAh ബാറ്ററിയുമുള്ള iQOO Neo 10 ഫോണിനാണ് ഇളവ്. 4000 രൂപയുടെ ഡിസ്‌കൗണ്ടിൽ ഐക്യൂ സ്മാർട്ട് ഫോൺ ആമസോണിൽ ലഭ്യമാണ്. ഇതിൽ നേരിട്ടുള്ള 2000 രൂപയുടെ കിഴിവും 2000 രൂപയുടെ ബാങ്ക് ഇളവും ലഭിക്കും. മികച്ച ബാറ്ററിയും തടസ്സമില്ലാത്ത ഗെയിമിംഗ് അനുഭവവും വൻ വിലക്കുറവിൽ വാങ്ങാമെന്നതാണ് ഓഫർ. ഐക്യൂ നിയോ 10 ഫോണിന്റെ സവിശേഷതകളും ഓഫർ വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

iQOO Neo 10 Price Discount Amazon

45,999 രൂപയ്ക്കാണ് ഐക്യൂ നിയോ 10 ഇന്ത്യൻ വിപണിയിൽ എത്തിയത്. 8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിൽ 2000 രൂപ വില കുറച്ച് സ്മാർട്ട് ഫോൺ 43,999 രൂപയ്ക്ക് വാങ്ങിക്കാം. SBI, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 2000 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ 41999 രൂപയ്ക്ക് ഐക്യൂ നിയോ 10 5ജി വാങ്ങിക്കാം.

34,350 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. 1,547 രൂപയുടെ മികച്ച ഇഎംഐ ഓഫറും ഐഖൂ നിയോ 10 ഫോണിന് ലഭിക്കുന്നു.

ഐഖൂ നിയോ 10 പ്രത്യേകതകൾ

6.78 ഇഞ്ച് 1.5K AMOLED സ്‌ക്രീനാണ് ഐക്യൂ നിയോ 10 ഫോണിലുള്ളത്. 144Hz വരെ റിഫ്രഷ് റേറ്റും 5,500 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്.

ഐഖൂ നിയോ 10 പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ലാണ്. സ്നാപ്ഡ്രാഗൺ 8s Gen 4 SoC പ്രൊസസറാണ് ഫോണിലുള്ളത്. ഇത് 12GB വരെ LPDDR5x അൾട്രാ റാമും 512GB വരെ UFS 4.1 ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.

Also Read: വെറും 13999 രൂപയ്ക്ക് Lava Virat V1 Pro 5G വാങ്ങാം, ഇന്ന് വിൽപ്പന; 6000mAh ബാറ്ററിയും 6.74 ഇഞ്ച് വലിയഐ ഡിസ്‌പ്ലേയും

ഫോണിന് പിൻഭാഗത്ത് 50 മെഗാപിക്സൽ Sony IMX882 പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഇതിൽ 32 മെഗാപിക്സൽ മുൻ ക്യാമറയും കൊടുത്തിരിക്കുന്നു. ഗെയിമിംഗിനായി പ്രത്യേക Q1 ചിപ്‌സെറ്റും വേപ്പർ കൂളിംഗ് ചേംബറും ഐക്യൂ ഹാൻഡ്സെറ്റിലുണ്ടാകും. 120W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണിൽ കരുത്തുറ്റ 7,000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. IP65 റേറ്റിംഗുള്ള ഫോണാണ് ഐക്യൂ നിയോ 10 5ജി.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile