പ്രീമിയം 5.2.4 True Dolby Atmos സൗണ്ട് ബാർ ഇപ്പോൾ ആമസോണിൽ 70% വിലക്കിഴിവിൽ!
വീടുകളിൽ തിയേറ്റർ നിലവാരത്തിൽ ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്നവർക്ക് 5.2.4 True Dolby Atmos സൗണ്ട് ബാർ വിലക്കുറവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഓഡിയോ സിസ്റ്റത്തിന് വിലക്കിഴിവ് ലഭിക്കുന്നത്. ആമസോണിൽ പ്രത്യേക ഓഫറിലൂടെ 70 ശതമാനം വരെ നേരിട്ടുള്ള ഡിസ്കൌണ്ട് സ്മാർട്ട് ഫോണിന് ലഭിക്കുന്നു. ട്രൂ ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയും 5.2.4 ചാനൽ കോൺഫിഗറേഷനുമുള്ള Soundbar ആണിത്. ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിനുണ്ട്. കുറഞ്ഞ ചിലവിൽ പ്രീമിയം ഹോം തിയേറ്റർ സിസ്റ്റം വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് GOVO GoSurround 1000 Pro യുടെ സവിശേഷതകളും ഓഫറിന്റെ കൂടുതൽ വിവരങ്ങളും അറിയാം.
Survey5.2.4 True Dolby Atmos Soundbar Deal Amazon
86,999 രൂപയ്ക്കാണ് 5.2.4 ട്രൂ ഡോൾബി അറ്റ്മോസ് സൗണ്ട്ബാർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 800W ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്ന ഹോം തിയേറ്റർ സിസ്റ്റത്തിന് ആമസോണിൽ 70 ശതമാനം കിഴിവ് നേടാം. 25,949 രൂപയ്ക്ക് ഡോൾബി സൗണ്ട് ബാറിന് ലഭ്യമാണ്.
എസ്ബിഐ കാർഡിലൂടെ 500 രൂപ ഇളവ് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. 912 രൂപയുടെ ഇഎംഐ ഓഫറും ഗോവോ GoSurround ഓഡിയോ സിസ്റ്റത്തിന് ആമസോൺ അനുവദിച്ചിരിക്കുന്നു. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.

കഴിഞ്ഞ ഫ്രീഡം സെയിലിൽ ആമസോൺ 15000 രൂപ റേഞ്ചിൽ ഈ സൗണ്ട്സിസ്റ്റം വിറ്റിരുന്നു. എന്നാൽ ഇതിന് ശേഷം ലഭിക്കുന്ന ഏറ്റവും മികച്ച വിലക്കിഴിവാണിതെന്ന് പറയാം.
GOVO GoSurround 1000 Pro Soundbar: പ്രത്യേകതകൾ
ശക്തമായ ഹോം തിയേറ്റർ അനുഭവത്തിനായി ഡിസൈൻ ചെയ്ത ഓഡിയോ സിസ്റ്റമാണിത്. ഒരു പ്രീമിയം സൗണ്ട് യൂണിറ്റുള്ള ഹോം തിയേറ്ററാണിത്. ഇതിൽ രണ്ട് സബ്‌വൂഫറുകളാണുള്ളത്. ഇത് കൂടുതൽ ശക്തമായ ബാസും ഇരട്ട ബാസ് അനുഭവവും ലഭിക്കുന്നു. Dolby Atmos പിന്തുണയുള്ളതിനാൽ കൂടുതൽ സമ്പന്നവും ഇമ്മേഴ്‌സീവുമാണുള്ളത്. സ്ലീക്കും പ്രീമിയം ലുക്കുമുള്ള ഡിസൈനിനൊപ്പം ഇന്റഗ്രേറ്റഡ് സൗണ്ട് കൺട്രോളുകളും ഇതിനുണ്ട്.
Also Read: ഫ്ലിപ്കാർട്ടിനേക്കാൾ ലാഭത്തിൽ ആമസോണിൽ! 7100 mAh ബാറ്ററി Motorola 5G ഫോൺ വാങ്ങാം
LED ഡിസ്പ്ലേയും സ്ലീക്കും പ്രീമിയം ലുക്കുമുള്ള ഡിസൈനുമുള്ള ഗോവോ സൗണ്ട്ബാറാണിത്. ഇന്റഗ്രേറ്റഡ് സൗണ്ട് കൺട്രോളുകൾ നൽകിയിട്ടുള്ളതിനാൽ റിമോട്ട് കൺട്രോൾ ലഭ്യമല്ലാത്തപ്പോഴും ഓഡിയോ സിസ്റ്റം നിയന്ത്രിക്കാനാകും. HDMI, Optical, AUX, USB, ബ്ലൂടൂത്ത് പോലുള്ള മൾട്ടിപ്പിൾ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്. ഒരു ഓൾറൗണ്ട് സൗണ്ട് സിസ്റ്റം നോക്കുന്നവർക്ക് ഈ ഗോവോ ഓഡിയോ ബാർ അനുയോജ്യമാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
