വെറൈറ്റി വേണോ? Nothing Phone 4a Pro ആമസോണിൽ വൻ ഡിസ്കൗണ്ടിൽ വാങ്ങാം!

വെറൈറ്റി വേണോ? Nothing Phone 4a Pro ആമസോണിൽ വൻ ഡിസ്കൗണ്ടിൽ വാങ്ങാം!

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും കരുത്തുറ്റ ഫീച്ചറുകളുമുള്ള Nothing Phone 4a Pro വിലക്കിഴിവിൽ വാങ്ങാം. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് നതിങ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നതിംഗ് ഫോണുകളുടെ സിഗ്നേച്ചർ ശൈലിയായ സുതാര്യമായ ഗ്ലിഫ് മാട്രിക്സ് ഡിസൈനിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഗെയിമിംഗിലും മൾട്ടിടാസ്കിംഗിലും മികച്ച പെർഫോമൻസ് നൽകുന്ന നതിങ് ഫോണാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറാണ് ഇതിലുള്ളത്. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഇളവ് ആമസോണിൽ നതിങ് ഫോൺ 4എ പ്രോ ആമസോണിൽ വാങ്ങിക്കാം. പ്രീമിയം ഫീച്ചറുകളുള്ള ഒരു മികച്ച 5G ഫോൺ വേണ്ടവർക്ക് ഫോണിന്റെ സവിശേഷതകളും വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Nothing Phone 4a Pro Price Deal Flipkart

49,999 രൂപയ്ക്കാണ് 8GB, 128GB സ്റ്റോറേജ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 2000 രൂപ വില കുറച്ച് സ്മാർട്ട് ഫോൺ വെറും 47,820 രൂപയ്ക്ക് വാങ്ങിക്കാം. 47820 രൂപയ്ക്കാണ് നതിങ് ഫോൺ 4എ ആമസോണിൽ ഇപ്പോൾ വിൽക്കുന്നത്. 1,195 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ നതിങ് ഫോൺ 4എ പ്രോ 46000 രൂപയ്ക്ക് വാങ്ങിക്കാം. 34350 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. 1,681 രൂപയ്ക്ക് നതിങ് ഫോൺ 4എ പ്രോ ഇഎംഐയിലും സ്വന്തമാക്കാം.

Also Read: Best Phones: ഹൈ ക്വാളിറ്റി ഓണം ഫോട്ടോകൾക്ക് ഈ ഫോണുകൾ വേറെ ലെവൽ!

നതിങ് ഫോൺ 4എ പ്രോ സവിശേഷതകൾ എന്തൊക്കെ?

നതിങ് ഫോൺ 4a പ്രോയിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5K LTPS AMOLED ഡിസ്‌പ്ലേയാണുള്ളത്. ക്വാൽകോമിൽ നിന്നുള്ള 7 Gen 4 ചിപ്‌സെറ്റിൽ ഫോൺ പ്രവർത്തിക്കുന്നു.

12GB വരെ LPDDR5X റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിന് 50W ഫാസ്റ്റ് ചാർജിംഗും 7.5W റിവേഴ്സ് വയർഡ് ചാർജിംഗും സപ്പോർട്ടുമുണ്ട്. 5,400mAh ബാറ്ററിയാണ് ഫോണിലുള്ളത്.

ഫോട്ടോഗ്രാഫിയിലേക്ക് OIS, EIS സപ്പോർട്ടുള്ള ഫോണാണിത്. 50MP പ്രൈമറി ക്യാമറ, 3.5x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 8MP അൾട്രാ-വൈഡ് സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സെൽഫികൾക്കായി 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

IP65 റേറ്റിംഗ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Nothing OS സോഫ്റ്റ് വെയറും ഫോണിനുണ്ട്. ഇതിന് പിൻഭാഗത്ത് 137 മിനി-LED-കൾ അടങ്ങിയ ഗ്ലിഫ് മാട്രിക്സ് കൂടി വരുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile