ജിയോണിയുടെ M6 & M6 പ്ലസ് വരുന്നു
6020mAh &5000 mAh ബാറ്ററി കരുത്തിൽ ജിയോണി സ്മാർട്ട് ഫോണുകൾ
ജിയോണിയുടെ 2 കിടിലൻ സ്മാർട്ട് ഫോണുകൾ വിപണയിൽ എത്തുന്നു .ജിയോണിയുടെ M6,M6 പ്ലസ് എന്നി മോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത്.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം.മികച്ച ബാറ്ററി കരുത്തിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങുന്നു .ജിയോണിയുടെ m6 പ്ലസ് എന്ന സ്മാർട്ട് ഫോൺ ആണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ജോയോണിയുടെ ഈ പുതിയ സ്മാർട്ട് ഫോണിനുള്ളത്.
Surveyഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .5.5 ഇഞ്ച് FHD മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1920x1080p റെസലൂഷൻ ആണ് ഇതിനുള്ളത് .1.8GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ മറ്റൊരു മികച്ച സവിശേഷത എന്നുപറയുന്നത് 4 ജിബിയുടെ മികച്ച റാം ഇതിനു നൽകിയിരിക്കുന്നു എന്നതാണ് .
4 ജിബിയുടെ റാം ,32ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനു മികച്ച പിന്തുണ നൽകുന്നു .ആൻഡ്രോയിഡ് മാർഷ് മലോ 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ മികച്ച പിൻ ക്യാമറയും,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് അതിന്റെ ബാറ്ററിയാണ് .6020 mAh മികച്ച കരുത്താർന്ന ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൊണ്ടുതന്നെ ബാറ്ററി ലൈഫിന്റെ കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട .എന്നാൽ M 6 നു ആകട്ടെ 5000 mAh ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
