20,000 രൂപ Price Cut, ബാങ്ക് ഓഫറുകൾ, ഒപ്പം 3000 രൂപയുടെ TWS ഫ്രീ! iQOO 11 5G ധമാക്ക ഓഫർ
പവർ പാക്ക്ഡ് സ്മാർട്ഫോൺ iQOO 11 5G ഇപ്പോഴിതാ വമ്പൻ ഡിസ്കൌണ്ടിൽ വാങ്ങാം
ബാങ്ക് ഓഫറുകളും ഫോണിനായി ലഭ്യമാണ്
ഫോണിന് 10,000 രൂപ വിലക്കുറവ് മാത്രമല്ല, ഒപ്പം ഫ്രീയായി ഒരു ഹെഡ്സെറ്റ് വാങ്ങാം
60,000 രൂപ ബജറ്റിൽ വിപണിയിലെത്തിയ പവർ പാക്ക്ഡ് സ്മാർട്ഫോൺ iQOO 11 5G ഇപ്പോഴിതാ വമ്പൻ ഡിസ്കൌണ്ടിൽ വാങ്ങാം. ഫോണിന് 10,000 രൂപ വിലക്കുറവ് മാത്രമല്ല, ഒപ്പം ഫ്രീയായി ഒരു ഹെഡ്സെറ്റ് വാങ്ങാനും ഇതാണ് മികച്ച അവസരം. പെർഫോമൻസിലും ചാർജിങ്ങിലും ക്യാമറയിലുമെല്ലാം ആകർഷകമായ ഫീച്ചറുകളോടെ വരുന്ന ഫോണാണിത്. ഐക്യൂ 11 5Gയുടെ ഈ അവിശ്വസനീയമായ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
Survey
iQOO 11 5G അതിശയകരമായ ഓഫർ
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഫോണിന് വലിയ Price drop ആണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ ഉൾപ്പെടുത്തി വന്ന ആദ്യത്തെ ഫോണുകളിലൊന്നാണ് ഐക്യൂ 11 5G. ഫോൺ വിപണിയിലെത്തുമ്പോൾ അത് താങ്ങാനാവുന്ന വിലയായിരുന്നില്ല. എന്നാലിപ്പോഴിതാ ബാങ്ക് ഓഫറുകളും മികച്ച എക്സ്ചേഞ്ച് ഓഫറുകളുമാണ് ഫോണിന് നൽകുന്നത്.
iQOO 11 5G ഓഫർ ഇങ്ങനെ…
ഇന്ത്യയിലെ ആമസോൺ ഉപയോക്താക്കൾക്കായാണ് ഐക്യൂവിന്റെ ഈ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 49,999 രൂപയാണ് ഇപ്പോൾ ഫോണിന് ആമസോണിൽ വില. ഐക്യൂ 11 5ജിയുടെ 8GB സ്റ്റോറേജ് ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജിബി റാമും 256GB സ്റ്റോറേജുമുള്ള ഫോണാണിത്. ഇങ്ങനെ 60,000 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്ന ഫോൺ 20,000 രൂപ വിലക്കിഴിവിൽ വാങ്ങാം.
Read More: സ്റ്റാറ്റസ് ഇനി Chat സെഷനിൽ, പുതിയ മാറ്റവുമായി WhatsApp
ഇതിന് പുറമെ ആമസോൺ ബാങ്ക് ഓഫറുകളും ഫോണിനായി അനുവദിച്ചിരിക്കുന്നു. HDFC ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ അത്യാകർഷക ഓഫർ സ്വന്തമാക്കാം. കാരണം, ഇവർക്ക് EMI ഓപ്ഷൻ വഴി 3,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതിന് പുറമെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിനും ആമസോണിൽ ഓഫർ നൽകുന്നുണ്ട്. 16GB റാമും 256GB സ്റ്റോറേജുമുള്ള ഐക്യൂ ഫോണിനും ഇതേ ഓഫറാണ് വരുന്നത്.
ഐക്യൂ 11 5G പ്രത്യേകതകൾ ഇവയെല്ലാം…
2K E6 AMOLED ഡിസ്‌പ്ലേയും 144Hz റീഫ്രെഷ് റേറ്റുമാണ് ഐക്യൂ 11 5Gയിൽ നൽകിയിരിക്കുന്നത്. 5,000 mAh ആണ് ഫോണിന്റെ ബാറ്ററി. 120W ഫാസ്റ്റ് ചാർജിങ്ങും ഫോൺ പിന്തുണയ്ക്കുന്നു. 4K സൂപ്പർ നൈറ്റ് വീഡിയോ ഫീച്ചറോടെ വരുന്ന 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും ഫോണിലുണ്ട്.
ഓഫറിൽ വാങ്ങാൻ ഇവിടെ നിന്നും വാങ്ങൂ…
16MPയാണ് ഫോണിന്റെ സെൽഫി ക്യാമറ. ആൻഡ്രോയിഡ് 13 ആണ് ഫോണിന്റെ OS. ബ്ലൂടൂത്ത് 5.3, USB-C പോർട്ട്, Wi-Fi-6, NFC, IR ബ്ലാസ്റ്റർ എന്നിങ്ങനെയുള്ള ഫീച്ചറുകളെല്ലാം ഇതിലുണ്ട്. ക്യാമറയിലും പെർഫോമൻസിലും മികച്ച ഫീച്ചറുകളോടെ വരുന്ന ഈ സ്മാർട്ഫോൺ ഇത്രയും വിലക്കുറവിൽ വാങ്ങാമെന്ന് മാത്രമല്ല, ഫ്രീയായി ഇയർബഡ് ലഭിക്കാനും ഈ ഓഫർ വിൽപ്പന വിനിയോഗിക്കാം.
TWS ഫ്രീ
വിവോയുടെ TWS ഫ്രീയായി ലഭിക്കുന്നതാണ്. ആമസോൺ വഴി ഐക്യൂ 11 ഫോൺ പർച്ചേസ് ചെയ്യുന്നവർക്കാണ് 3000 രൂപയുടെ കിടിലൻ ഇയർപോഡ് സൌജന്യമായി സ്വന്തമാക്കാനാകുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile