Flipkart Super Deal: മാസം 2461 രൂപയടച്ചോ, 9900 രൂപ ഡിസ്കൗണ്ടിലോ iPhone 16 വാങ്ങാം
യൂട്യബറാകാനോ, വ്ളോഗറാകാനോ താൽപ്പര്യമുള്ളവർക്ക് ക്യാമറയ്ക്ക് ഐഫോൺ 16 ബെസ്റ്റാണ്
ഫ്ലിപ്കാർട്ടിൽ നിന്ന് ഏറ്റവും ലാഭത്തിൽ 128ജിബി സ്റ്റോറേജ് ഐഫോൺ 16 സ്വന്തമാക്കാം
ആകർഷകമായ ഇഎംഐ ഡീലുകളും ഫോണിന് സ്വന്തമാക്കാം
Flipkart Super Deal: iPhone 16 വാങ്ങാൻ ഇതാ ഒരു വമ്പൻ ഓഫറെത്തിയിരിക്കുന്നു. ഫ്ലിപ്കാർട്ടിൽ നിന്ന് ഏറ്റവും ലാഭത്തിൽ 128ജിബി സ്റ്റോറേജ് ഐഫോൺ 16 സ്വന്തമാക്കാം. 79,900 രൂപയ്ക്ക് വിപണിയിലെത്തിയ ഈ പ്രീമിയം ഹാൻഡ്സെറ്റിന് 70000 രൂപയിലും താഴെയാണ് ഫ്ലിപ്കാർട്ട് വില. കൂടാതെ ആകർഷകമായ ഇഎംഐ ഡീലുകളും ഫോണിന് സ്വന്തമാക്കാം.
SurveyiPhone 16 Super Deal: വിശദമായി അറിയാം…
നിങ്ങളുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഇത് തന്നെയാണ് സുവർണാവസരം. ആൻഡ്രോയിഡിൽ നിന്ന് ഏറ്റവും പുതിയ ഐഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്കും ഫ്ലിപ്കാർട്ട് ഓഫർ പ്രയോജനപ്പെടുത്താം. പ്രത്യേകിച്ച് യൂട്യബറാകാനോ, വ്ളോഗറാകാനോ താൽപ്പര്യമുള്ളവർക്ക് ക്യാമറയ്ക്ക് ഐഫോൺ 16 ബെസ്റ്റാണ്.

കുറഞ്ഞ വിലയ്ക്ക് ഐഫോൺ 16 ആമസോണിനേക്കാൾ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ നിന്ന് ലഭിക്കുന്നു. 72,490 രൂപയാണ് ആമസോണിൽ വിലയെങ്കിൽ ഫ്ലിപ്കാർട്ടിൽ 69,999 രൂപയ്ക്ക് സ്വന്തമാക്കാം. ഒറ്റയടിക്ക് ബാങ്ക് ഓഫറൊന്നും ഉൾപ്പെടുത്താതെ 9901 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
2,461 രൂപയ്ക്ക് ഇഎംഐ ഡീലും ഫോണിന് സ്വന്തമാക്കാം. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 38,150 രൂപയ്ക്ക് ഇത് ലഭിക്കും. ഫ്ലിപ്കാർട്ട് സസാ ലേലേ സെയിലിന്റെ ഭാഗമായുള്ള കിഴിവാണിത്. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വരും.
iPhone 16: സ്പെസിഫിക്കേഷൻ
6.1 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഐഫോൺ 16-ലുള്ളത്. 60hz റിഫ്രഷ് റേറ്റ് ഉള്ള സ്മാർട്ഫോണാണിത്. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുണ്ട്. സെറാമിക് ഷീൽഡ് ഗ്ലാസ് കോട്ടിങ്ങുള്ള ഫോണിൽ HDR ഡിസ്‌പ്ലേയും ട്രൂ ടോൺ സപ്പോർട്ടുമുണ്ട്.
ഈ സ്മാർട്ഫോണിൽ 2x ഒപ്റ്റിക്കൽ സൂമുള്ള 48MP ഫ്യൂഷൻ സെൻസറുണ്ട്. 12MP മാക്രോ ലെൻസും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ഫേസിങ് ക്യാമറയുമുണ്ടാകും.
3nm A18 ബയോണിക് ചിപ്‌സെറ്റുള്ള ഫോണാണ് ഐഫോൺ 16. ഇതിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറും സപ്പോർട്ട് ചെയ്യുന്നു. IP68 സർട്ടിഫൈഡ് ഉള്ളതിനാൽ ഡ്യൂറബിലിറ്റിയും ഇത് മികച്ചതാണ്.
ഫോട്ടോഗ്രാഫിക്ക്, ഐഫോൺ 16-ൽ 2x ഒപ്റ്റിക്കൽ സൂമോടുകൂടിയ 48MP ഫ്യൂഷൻ സെൻസറും 12MP മാക്രോ ലെൻസും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്.
ഇന്ത്യയിൽ ആപ്പിളിന് വസന്തകാലം
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ആപ്പിൾ ഡിവൈസുകളിൽ 28 ശതമാനം വർധനവുള്ളതായി റിപ്പോർട്ട്. സൈബർ മീഡിയ റിസർച്ചിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഐഫോൺ സീരീസ് പുതിയ ഐഫോൺ 16 മോഡലുകളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഐഫോൺ കയറ്റുമതിയിൽ 50 ശതമാനത്തിലധികവും തമിഴ്‌നാട് ആസ്ഥാനമായുള്ള ഫോക്‌സ്‌കോണിൽ നിന്നാണ്.
Also Read: Mirrorless Camera Best Offer: ഒരു സ്മാർട്ഫോൺ വിലയിൽ പാനസോണിക് LUMIX G7 16 MP 4K ക്യാമറ വാങ്ങിയാലോ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile