ഒരു മിഡ് റേഞ്ച് സ്മാർട്ഫോണിന്റെ വിലയിൽ ഇന്ത്യയിലെ മുൻനിര ബ്രാൻഡിന്റെ ക്യാമറ തന്നെ ലഭിക്കും
ആമസോണിലാണ് പാനസോണിക് ക്യാമറ ആദായത്തിൽ വിൽക്കുന്നത്
ഫോട്ടോഗ്രാഫി പ്രൊഫഷണലുകൾക്കും, വ്ളോഗർമാർക്കും കൂടെ കൂട്ടാവുന്ന ക്യാമറയാണിത്
Mirrorless Camera Best Offer: നിങ്ങൾക്ക് 50000 രൂപയ്ക്ക് മുകളിൽ വിലയുള്ള മിറർലെസ് ക്യാമറ ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. ഒരു മിഡ് റേഞ്ച് സ്മാർട്ഫോണിന്റെ വിലയിൽ ഇന്ത്യയിലെ മുൻനിര ബ്രാൻഡിന്റെ ക്യാമറ തന്നെ ലഭിക്കുന്നതാണ്. ഫോട്ടോഗ്രാഫി പ്രൊഫഷണലുകൾക്കും, വ്ളോഗർമാർക്കും കൂടെ കൂട്ടാവുന്ന ക്യാമറയാണിത്. Panasonic എന്ന വിശ്വസ്ത ബ്രാൻഡിൽ നിന്നുള്ള ക്യാമറയ്ക്കാണ് ഇളവ്.
SurveyPanasonic Mirrorless Camera ഓഫർ
ആമസോണിലാണ് പാനസോണിക് ക്യാമറ ആദായത്തിൽ വിൽക്കുന്നത്. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള ക്യാമറയ്ക്ക് 54999 രൂപയാണ് വിപണി വില. എന്നാൽ ആമസോണിൽ 29% ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അനുവദിച്ചിട്ടുണ്ട്. സൈറ്റിൽ ഈ പ്രീമിയം ക്യാമറ വിൽക്കുന്നത് 38,999 രൂപയ്ക്കാണ്. കൂടുതൽ ഇളവ് വേണമെങ്കിൽ ആകർഷകമായ ബാങ്ക് കിഴിവും ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.

ആമസോണിൽ ഈ ക്യാമറ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയിൽ നിന്ന് 1750 രൂപ ബാങ്ക് ഓഫർ കിട്ടും. HDFC കാർഡുള്ളവർക്ക് ഈ ഇളവ് കൂടി ഉൾപ്പെടുത്തി Panasonic LUMIX G7 16.00 MP 4K Mirrorless ക്യാമറ സ്വന്തമാക്കാം. ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ 1,891 രൂപയ്ക്ക് സ്വന്തമാക്കാം. ഈ മിറർലെസ് ക്യാമറയുടെ നോ-കോസ്റ്റ് ഇഎംഐ 1,756.09 രൂപയ്ക്കാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Panasonic LUMIX G7 16.00 MP 4K Mirrorless Camera: പ്രത്യേകതകൾ എന്തൊക്കെ?
നല്ല ക്യാമറ ക്വാളിറ്റിയും, വീഡിയോ ക്വാളിറ്റിയുമുള്ള സെൻസറാണ് ഇതിലുള്ളത്. പാനസോണിക്, സോണി പോലുള്ളവ ക്യാമറയിൽ മുൻനിര ബ്രാൻഡാണ്. ഇന്ന് DSLR ക്യാമറകളേക്കാൾ മിറർലെസ് ക്യാമറയ്ക്കും ജനപ്രീതി കൂടി വരുന്നുണ്ട്. നിങ്ങളുടെ ബജറ്റിന് എളുപ്പത്തിൽ അനുയോജ്യമായ നിരവധി മോഡലുകൾ പാനസോണിക് അവതരിപ്പിച്ചിട്ടുണ്ട്.
ഈ പാനസോണിക് ക്യാമറ ഡിസൈനിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ്. ഒതുക്കവും ഭാരം കുറഞ്ഞതുമായതിനാൽ ട്രാവലിങ്ങിനും വ്ളോഗിങ്ങിനും അനായാസ എക്സ്പീരിയൻസ് തരും. mp4, avi, jpeg, tiff ഫയലുകളെ ഇത് സപ്പോർട്ട് ചെയ്യുന്നു.
qhd ഫോട്ടോ സെൻസർ ടെക്നോളജിയുള്ള ക്യാമറയാണിത്. ലോ പാസ് ഫിൽട്ടർ ഇല്ലാത്ത 16-മെഗാപിക്സൽ മൈക്രോ ഫോർ തേർഡ്സ് സെൻസറാണ് ഇതിലുള്ളത്. മികവുറ്റ വിഷ്വലുകൾ എളുപ്പത്തിലും കൃത്യതയിലും പകർത്താൻ ഇതിന് സാധിക്കും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 4K QHD വീഡിയോഗ്രാഫി റെസല്യൂഷനമുള്ള ക്യാമറയാണിത്. ജി സീരീസിലെ DMC-G7KGW-K മോഡൽ മിറർലെസ് ക്യാമറയാണ്.
കുറഞ്ഞ വെളിച്ചത്തിൽ പോലും, കൂടുതൽ കൃത്യമായി ഫോക്കസ് ചെയ്യാൻ AF സപ്പോർട്ടുണ്ട്. അതിനാൽ മൂൺലൈറ്റിലും മറ്റും ഫോട്ടോഗ്രാഫി എടുക്കണമെങ്കിൽ ഈ ഫീച്ചർ ഉപയോഗപ്പെടും. 4k റെക്കോർഡിംഗ് റെസല്യൂഷനിൽ വീഡിയോകൾ ഷൂട്ട് ചെയ്യാനും സാധിക്കും.
എന്നാലും ഇതിന്റെ ഓട്ടോഫോക്കസ് ഫീച്ചറിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉപയോക്താക്കൾക്കുള്ളത്.
പ്രധാന ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ
മോഡൽ: ജി സീരീസിലെ DMC-G7KGW-K
കണക്ടിവിറ്റി: വൈ-ഫൈ, HDMI
സ്പെഷ്യൽ ഫീച്ചർ: ലൈവ് വ്യൂ
ഡിസ്പ്ലേ: LCD
ഒപ്റ്റിക്കൽ സൂം: 3 x
മാക്സിമം അപ്പർച്ചർ: 3.5 മില്ലിമീറ്റർ
വീഡിയോ ക്യാപ്ചർ റെസല്യൂഷൻ: 4K QHD
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile