ലാസ്റ്റ് ചാൻസ്! 50MP ZEISS ക്യാമറയുള്ള Vivo X200T വിലക്കുറവിൽ സ്വന്തമാക്കാം

ഫ്ലിപ്കാർട്ടിന്റെ GOAT Sale പുരോഗമിക്കുകയാണ്. ഓഫർ ഉത്സവത്തിലെ ഏറ്റവും ആകർഷകമായ സ്മാർട്ട് ഫോൺ ഓഫറായിരുന്നു Vivo X200T ഫോണിന് ലഭിച്ചത്. ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള ക്യാമറ, മികവുറ്റ പെർഫോമൻസ് ലഭിക്കുന്ന വിവോ പ്രീമിയം ഫോണാണിത്. ഗോട്ട് സെയിൽ ആരംഭിച്ചപ്പോൾ മുതൽ 56000 രൂപ റേഞ്ചിൽ ഫോൺ ലഭ്യമായിരുന്നു. ബാങ്ക് ഓഫറും ചേർത്തുള്ള വിവോ എക്സ്200ടിയുടെ കിഴിവാണിത്. ഇപ്പോഴിതാ വീണ്ടും ഇതേ വിലയിൽ വിവോ വാങ്ങിക്കാം. എന്നാൽ ഫ്ലിപ്കാർട്ടിന്റെ ഈ ഉഗ്രൻ ഓഫർ ഇന്ന് കൂടി മാത്രമാണ് ലഭിക്കുക. ഓഫർ കാലാവധി പരിമിതമായിരിക്കാമെന്നതിനാൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ വൈകാതെ തന്നെ ഓഫർ പരിശോധിക്കുന്നത് നല്ലതായിരിക്കും. ഒപ്പം വിവോ എക്സ്200ടിയുടെ പ്രത്യേകതകളും അറിയാം.

Vivo X200T Price Offer Flipkart

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ എക്സ്200ടി ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ ഫോണിന് നേരിട്ടുള്ള 25 ശതമാനം കിഴിവ് ലഭിക്കുന്നു. ഇങ്ങനെ വിവോ ഫോൺ 59999 രൂപയ്ക്ക് വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 56999 രൂപയ്ക്ക് പ്രീമിയം വിവോ ഫോൺ സ്വന്തമാക്കാവുന്നതാണ്.

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപ മുതൽ 3475 രൂപയുടെ ബാങ്ക് ഓഫർ വാങ്ങിക്കാം. ഇങ്ങനെയാണ് വിവോ എക്സ്200ടി 5ജി 56000 രൂപ റേഞ്ചിൽ ലഭ്യമാകും.

43650 രൂപയുടെ എക്സ്ചേഞ്ച് ഡീലും പ്രീമിയം വിവോ ഹാൻഡ്സെറ്റിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 5000 രൂപയുടെ ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം. ഇനി സ്മാർട്ട് ഫോണിന്റെ സവിശേഷതകളും പോരായ്മകളും നോക്കാം.

വിവോ എക്സ്200ടി ഫീച്ചറുകൾ

ഈ വിവോ ഫോണിൽ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 120Hz വരെ റിഫ്രഷ് റേറ്റ്, 5000 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിക്കുന്നു.

സ്മാർട്ട് ഫോണിൽ 6200mAh ബാറ്ററിയാണുള്ളത്. ഇത് 44 മിനിറ്റിനുള്ളിൽ 100 ​​ശതമാനം വരെ ചാർജ് ആകുന്നു. 90W ഫ്ലാഷ്ചാർജ് വയർഡ് ചാർജിങ് സപ്പോർട്ടും വിവോ പ്രീമിയം ഫോണിൽ ലഭിക്കും.

വിവോ എക്സ്200ടിയിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ZEISS T കോട്ടിങ്ങുള്ള ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 50MP സോണി LYT702 OIS സെൻസറും, 50MP സാംസങ് JN1 അൾട്രാവൈഡ് ലെൻസും കൊടുത്തിരിക്കുന്നു. ഇതിന് പുറമെ 3x 50MP സോണി LYT600 ടെലിഫോട്ടോ ക്യാമറയും വിവോ എക്സ്200ടിയിലുണ്ട്. സെൽഫി ക്യാമറയായി വിവോ ഇതിൽ 32MP സെൻസറും സജ്ജീകരിച്ചിരിക്കുന്നു.

Also Read: 7000mAh വമ്പൻ ബാറ്ററി, മിഡ്-റേഞ്ച് വില; Moto G77 Power വരുന്നു!

ഒറിജിൻ OS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇതിന് IP68, IP69 റേറ്റിങ്ങുണ്ട്. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC പ്രോസസറിലാണ് വിവോ എക്സ്200ടി പ്രവർത്തിക്കുന്നത്.

സീസ് സപ്പോർട്ട് ക്യാമറയും പ്രീമിയം പെർഫോമൻസുമുള്ള ഫോണാണെങ്കിലും 3x ഒപ്റ്റിക്കൽ സൂം വരെയാണെന്നത് ക്യാമറയുടെ ന്യൂനതയാണ്. ഉയർന്ന വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് USB 3.x ലഭിക്കില്ല,പകരം ഇതിൽ USB 2.0 പോർട്ടാണുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :