Flipkart GOAT Sale: ഭീമൻ ഓഫറിൽ Samsung Galaxy S25 സ്വന്തമാക്കാൻ അവസരം

സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്കായി കാത്തിരിക്കുന്നത് ഒരുഗ്രൻ ഓഫർ! പ്രീമിയം ഫീച്ചറുകളുമായി എത്തിയ Samsung Galaxy S25 ലാഭത്തിൽ Flipkart GOAT Sale ൽ നിന്ന് വാങ്ങാം. ശക്തമായ പ്രോസസർ, മികച്ച ക്യാമറ, AI ഫീച്ചറുകൾ, ആകർഷകമായ ഡിസൈനുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാംസങ് ഗാലക്സി എസ്25 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്കും ഇതൊരു സുവർണാവസരമാകും.

ബാങ്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, ഇഎംഐ തുടങ്ങി പലവിധ ഡീലുകളാണ് സാംസങ് പ്രീമിയം ഫോണിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 4 മുതൽ ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് സെയിലിൽ ഫോണിന് എത്രയാകും വിലയെന്ന് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തന്നെ പുറത്തുവിട്ടു. സാംസങ് എസ്25 5ജിയുടെ പ്രത്യേകതകൾ, ഗോട്ട് സെയിൽ ആരംഭിക്കുന്നതിന് മുമ്പ് ഫോണിന്റെ ഓഫർ വില, സെയിൽ മാമാങ്കത്തിലെ ഓഫറുകൾ എന്നിവ വിശദമായി അറിയാം.

Flipkart GOAT Sale

സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി വിഭാഗത്തിൽ സെയിൽ നടക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് EMI ഡീലുകളും സെയിലിലുണ്ടാകും. ബ്ലാക്ക് മെമ്പർമാർക്കും പ്ലസ് മെമ്പർമാർക്കും ജൂലൈ 3 മുതൽ ഓഫറുകൾ ലഭ്യമാകും.

ഐഫോൺ 17 ഉൾപ്പെടെ കുറഞ്ഞ വിലയിൽ വാങ്ങിക്കാനുള്ള അവസരമാണിത്. ആമസോൺ പ്രൈം ഡേ സെയിലും ഇതേ ദിവസമാണ് ആരംഭിക്കുന്നത്.

Also Read: ടിവിയോടൊപ്പം അടിപൊളി ഹോം തിയേറ്റർ! 625W Dolby Home Theater Speaker 10000 രൂപയിൽ താഴെ

Samsung Galaxy S25 5G Offers

പുതിയ ഗാഡ്ജറ്റുകൾ വാങ്ങാനോ പഴയ ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാനോ പ്ലാനുള്ളവർക്ക് സെയിൽ പ്രയോജനകരമാകും. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 128 ജിബി സ്റ്റോറേജ് സ്മാർട്ട് ഫോൺ 69999 രൂപയ്ക്ക് വാങ്ങിക്കാം. 12 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ്25 5ജി സ്മാർട്ട് ഫോണിനാണ് കിഴിവ്.

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ 56999 രൂപയ്ക്ക് പ്രീമിയം സാംസങ് 5ജി ലഭിക്കും. ആകർഷകമായ ബാങ്ക് ഇളവും എക്സ്ചേഞ്ച്, ഇഎംഐ ഓഫറും സെയിലിൽ ലഭ്യമാകും.

പ്രത്യേകതകൾ: 6.2 ഇഞ്ച് Dynamic AMOLED 2X ഡിസ്‌പ്ലേയുള്ള ഫോണിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിലാണ് സാംസങ് പ്രീമിയം ഫോൺ പ്രവർത്തിക്കുന്നത്. 4,000 mAh പവർഫുൾ ബാറ്ററിയാണ് ഫോണിലുള്ളത്. 50MP പ്രൈമറി സെൻസറും 12 MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ക്യാമറയും ചേർന്ന ഫോണാണിത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :