ടിവിയോടൊപ്പം അടിപൊളി ഹോം തിയേറ്റർ! 625W Dolby Home Theater Speaker 10000 രൂപയിൽ താഴെ

ടിവിയോടൊപ്പം അടിപൊളി ഹോം തിയേറ്റർ! 625W Dolby Home Theater Speaker 10000 രൂപയിൽ താഴെ

കുറഞ്ഞ ബജറ്റിൽ മികച്ച സൗണ്ട് ക്വാളിറ്റിയുള്ള ഹോം തിയറ്റർ സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! CrossBeats Blaze B1100 5.1 Dolby Home Theater ഇപ്പോൾ മികച്ച ഓഫറിൽ വാങ്ങാം. സാധാരണ ടിവി സ്പീക്കറുകളിൽ ലഭിക്കാത്ത സിനിമാറ്റിക് സൗണ്ട് എക്സ്പീരിയൻസ് ഇതിൽ ലഭിക്കുന്നു. ഈ വർഷത്തെ ഏറ്റവും പുതിയ ഓഡിയോ സിസ്റ്റമാണിത്. ആമസോണിൽ 64 ശതമാനം ഇളവിൽ ക്രോസ്ബീറ്റ്സ് ബ്ലേസ് സൗണ്ട്ബാർ വിൽക്കുന്നു. ആകർഷകമായ ബാങ്ക് ഓഫറും നോ കോസ്റ്റ് ഇഎംഐ ഓഫറും ചേർത്ത് 10000 രൂപയിൽ താഴെ ക്രോസ്ബീറ്റ്സ് ഹോം തിയറ്റർ സ്പീക്കർ സ്വന്തമാക്കാം. സൗണ്ട്ബാറിന്റെ ഓഫറും പ്രത്യേകതകളും മറ്റ് വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

625W Dolby Home Theater Speaker Offer Amazon

27,999 രൂപയ്ക്കാണ് ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
18000 രൂപ കിഴിവിൽ ക്രോസ്ബീറ്റ്സ് ബ്ലേസ് ബി1100 ഓഡിയോ സിസ്റ്റം വാങ്ങിക്കാം. എന്നുവച്ചാൽ ആമസോണിൽ ഹോം തിയേറ്റർ സ്പീക്കർ 64 ശതമാനം കിഴിവിൽ 9,999 രൂപയ്ക്ക് വാങ്ങിക്കാം. ഇത് സൗണ്ട്ബാറിന്റെ പരിമിതകാലത്തേക്കുള്ള ഓഫറാണ്.

Also Read: BSNL 5 Months Plan: ഒരു ഗംഭീര പ്ലാൻ, അൺലിമിറ്റഡ് കോളുകളും 2GB പ്രതിദിന ഡാറ്റയും!

ICICI Bank ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1000 രൂപ കിഴിവ് അധികം നേടാം. ഇങ്ങനെ ക്രോസ്ബീറ്റ്സ് ഓഡിയോ സിസ്റ്റം 8999 രൂപയ്ക്ക് വാങ്ങിക്കാം. 352 രൂപയുടെ ഇഎംഐ ഓഫറും 625 വാട്ട് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു.

625W Dolby Home Theater Speaker Offer

CrossBeats Blaze B1100 5.1 Dolby Soundbar Features

ബജറ്റ് ഹോം തിയേറ്റർ അന്വേഷിക്കുന്നവർക്കുള്ള മികച്ച ഓഡിയോ സിസ്റ്റമാണിത്. 625W ഔട്ട്പുട്ട് ഇതിന് ലഭിക്കുന്നു. HDMI ARC, Optical, ബ്ലൂടൂത്ത് 5.4, USB, AUX തുടങ്ങിയ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ക്രോസ്ബീറ്റ്സ് ഓഡിയോ സിസ്റ്റത്തിനുണ്ട്. സിനിമ, വെബ് സീരീസ്, സ്പോർട്സ്, ഗെയിമിംഗ് എന്നിവ കൂടുതൽ ഇമ്മേഴ്‌സീവ് ഓഡിയോ എക്സ്പീരിയൻസ് ക്രോസ്ബീറ്റ്സ് ബ്ലേസ് ഹോം തിയേറ്ററിൽ ഉറപ്പിക്കാം. പല തരത്തിലുള്ള EQ മോഡുകളും ക്രോസ്ബീറ്റ്സ് ഓഡിയോ സ്പീക്കറിൽ ലഭിക്കുന്നു.

20Hz മുതൽ 20kHz വരെ ഫ്രീക്വൻസി റെസ്പോൺസുള്ള സ്പീക്കറാണിത്. ടിവിയിൽ കണക്റ്റ് ചെയ്ത് ക്രോസ്ബീറ്റ്സ് സൗണ്ട്ബാറിലൂടെ ഹോം തിയേറ്റർ ഫീൽ ആസ്വദിക്കാം. ഏകദേശം 10 മീറ്റർ വരെ ബ്ലൂടൂത്ത് റേഞ്ചും ഇതിന് ലഭിക്കുന്നതാണ്. അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും ചേർന്ന സ്പീക്കർ സിസ്റ്റമാണിത്. HDMI ARC സപ്പോർട്ടും ക്രോസ്ബീറ്റ്സ് ബ്ലേസ് ഓഡിയോ സിസ്റ്റത്തിന് ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile