Flipkart Big ബാങ് Diwali Sale 2025: ദീപാവലിയ്ക്ക് മുന്നേ Samsung Galaxy S24 സ്റ്റൈലിഷ് ഫോൺ 30000 രൂപയ്ക്ക് താഴെ വാങ്ങാം
ഈ ദീപാവലി സെയിലിൽ ഏറ്റവും ആകർഷകമായ ഡീലാണ് Samsung Galaxy S24 5G
30000 രൂപയ്ക്ക് താഴെ ഈ സാംസങ് പ്രീമിയം സെറ്റ് വാങ്ങിക്കാനാകും
ഫ്ലിപ്കാർട്ട് ബ്ലാക്ക് മെമ്പർഷിപ്പുള്ളവർക്കും, പ്ലസ് മെമ്പർഷിപ്പുള്ളവർക്കും ഇന്ന് മുതൽ ഓഫർ ലഭിക്കും
Flipkart Big ബാങ് Diwali Sale ഒക്ടോബർ 11-ന് ആരംഭിക്കുന്നു. ബിഗ് ബില്യൺ ഡേയ്സ് സെയിലിന് ശേഷം ദീപാവലി പ്രമാണിച്ച് പരിമിത കാല സെയിൽ നടത്തുകയാണ് കമ്പനി. ഈ ദീപാവലി സെയിലിൽ ഏറ്റവും ആകർഷകമായ ഡീലാണ് Samsung Galaxy S24 5G.
SurveyFlipkart Big Bang Diwali sale ഓഫർ
സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച കിഴിവുകൾ ഫ്ലിപ്കാർട്ട് ഈ സെയിലിൽ തരുന്നു. ശ്രദ്ധേയമായ ഡീലുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എസ്24 എഫ്ഇ. 30000 രൂപയ്ക്ക് താഴെ ഈ സാംസങ് പ്രീമിയം സെറ്റ് വാങ്ങിക്കാനാകും.
ഇന്ത്യയിൽ 59,999 രൂപ പ്രാരംഭ വിലയ്ക്ക് ലോഞ്ച് ചെയ്തു. ബിഗ് ബാങ് ദീപാവലി വിൽപ്പനയ്ക്കിടെ, 30,000 രൂപ വരെ കിഴിവ് ലഭിക്കും. സാംസങ് ഗാലക്‌സി എസ്24 എഫ്ഇ 29,999 രൂപയായിലേക്ക് എത്തുമെന്നാണ് വിവരം.
ഫ്ലിപ്കാർട്ട് ബ്ലാക്ക് മെമ്പർഷിപ്പുള്ളവർക്കും, പ്ലസ് മെമ്പർഷിപ്പുള്ളവർക്കും ഇന്ന് (ഒക്ടോബർ 10) മുതൽ ഓഫർ ലഭിക്കും.

Samsung Galaxy S24 FE സവിശേഷതകൾ
സാംസങ് ഗാലക്‌സി എസ്24 എഫ്ഇ ഫോണിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. 1080×2340 പിക്സൽ റെസല്യൂഷനുള്ള ഫുൾഎച്ച്ഡി പ്ലസ് സ്ക്രീനുണ്ട്.
ഗാലക്‌സി എസ്24 എഫ്ഇയിൽ 8 ജിബി റാമുമായി ജോടിയാക്കിയ ഇൻ-ഹൗസ് എക്‌സിനോസ് 2400e ചിപ്‌സെറ്റ് ഉണ്ട്. One UI 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിലുള്ളത്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. ഇതിൽ 50 എംപി പ്രൈമറി ക്യാമറയുണ്ട്. സ്മാർട്ഫോണിൽ 12 എംപി അൾട്രാവൈഡ് ലെൻസും കൊടുത്തിരിക്കുന്നു. 8 എംപി ടെലിഫോട്ടോ ലെൻസ് കൂടി സ്മാർട്ഫോണിൽ ഉൾപ്പെടുന്നു. സ്മാർട്ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 എംപി ക്യാമറയുമുണ്ട്.
സാംസങ് എസ്24 ഫാൻ എഡിഷനിൽ 4,700 എംഎഎച്ച് ബാറ്ററി നൽകിയിരിക്കുന്നു. ഇതിൽ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ഫോണിൽ ഡ്യുവൽ സിം സപ്പോർട്ട് ലഭിക്കും.
സാംസങ് ഗാലക്‌സി എസ്24 എഫ്ഇ ഫോണുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് വി 5.30 കണക്റ്റിവിറ്റി സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ യുഎസ്ബി ടൈപ്പ്-സി സപ്പോർട്ട് ലഭിക്കും. ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്/മാഗ്നെറ്റോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുണ്ട്. സ്മാർട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു.
Also Read: Motorola Edge 60 Fusion വീണ്ടും ഓഫറിൽ, Rs 20000 താഴേയ്ക്ക് 68W ചാർജിങ് ഫോൺ വില കുറച്ചു!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile