ഫ്ലിപ് ഫോൺ സ്വപ്നസഫലം! MOTOROLA Razr 60 വൻ ഓഫറുമായി ഫ്ലിപ്കാർട്ടിൽ

ഒരു ഫ്ലിപ് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇനിയും കാത്തിരിക്കേണ്ട ആവശ്യമില്ല! മോട്ടോറോളയുടെ പ്രീമിയം ഫ്ലിപ് ഫോണായ MOTOROLA Razr 60 ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ വിൽപ്പനയ്ക്ക്. പ്രീമിയം ഡിസൈനും മികച്ച പെർഫോമൻസും ഒത്തിണങ്ങിയ സ്മാർട്ട് ഫോണാണിത്. പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഓഫറുണ്ട്. ഒരു സ്റ്റൈലിഷ് ഫ്ലിപ് ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ കിഴിവ് പ്രയോജനപ്പെടുത്താം. ലോഞ്ച് വിലയിൽ നിന്നും വൻ തുക കുറച്ചാണ് വിൽപ്പന. pOLED ഡിസ്പ്ലേ, 50എംപി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഈ മോട്ടറോള ഫ്ലിപ് ഫോണിലുണ്ട്. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഓഫറുകളും അറിയാം.

MOTOROLA Razr 60 Price Discount Flipkart

54,999 രൂപയ്ക്കാണ് മോട്ടറോള റേസർ 60 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 5000 രൂപയുടെ നേരിട്ടുള്ള കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു. 49999 രൂപയ്ക്കാണ് മോട്ടോ ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ്, എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 2500 രൂപ ഇളവും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ 47000 രൂപയ്ക്ക് മോട്ടറോള റേസർ 60 വാങ്ങിക്കാം.

Motorola Razr 60 offer malayalam

42950 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ് മോട്ടറോള 5ജിയ്ക്ക് ലഭ്യമാണ്. നിങ്ങൾ മാറ്റി വാങ്ങുന്ന പഴയ ഫോൺ അത്യാവശ്യം മികച്ചതാണെങ്കിൽ ഈ എക്സ്ചേഞ്ച് മൂല്യത്തിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. 36 മാസത്തേക്കുള്ള ഇഎംഐ ഓഫറിലൂടെ 1758 രൂപയ്ക്ക് മോട്ടറോള റേസർ 60 ലഭ്യമാകും.

Also Read: വീണ്ടും ആ ഓഫർ! 50MP Zeiss ട്രിപ്പിൾ ക്യാമറയുള്ള Vivo X200T വമ്പിച്ച ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ!

മോട്ടറോള റേസർ 60 ഫീച്ചറുകൾ എന്തെല്ലാം?

  1. പ്രോസസർ: മീഡിയാടെക്ക് ഡൈമൻസിറ്റി 7400X ചിപ്പിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണാണ് മോട്ടറോള റേസർ 60. Razr 50-ൽ കാണുന്ന മീഡിയാടെക് ഡൈമൻസിറ്റി 7300X-ൽ നിന്ന് ഒരു ചെറിയ അപ്ഗ്രേഡാണിതെന്ന് പറയാം.
  2. ഡിസ്പ്ലേ: ഇതിന് 6.9 ഇഞ്ച് പോൾഡ് 144Hz മെയിൻ ഡിസ്പ്ലേയുണ്ട്. 1.5 ഇഞ്ച് കവർ സ്ക്രീനിൽ സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നു.
  3. ബാറ്ററി: 30W വയർഡ്, 15W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4500 എംഎച്ച് ബാറ്ററിയാണ് മോട്ടോ റേസറിലുള്ളത്.
  4. ഡ്യൂറബിലിറ്റി: വെള്ളവും പൊടിയും പ്രതിരോധിക്കാൻ മോട്ടറോള ഫ്ലിപ് റേസറിൽ IP48 റേറ്റിങ്ങുണ്ട്.
  5. ക്യാമറ: ദൈനംദിന ഫോട്ടോഗ്രാഫിക്കും സോഷ്യൽ മീഡിയ ഷെയറിങ്ങിനും അനുയോജ്യമായ മോഡലാണ്. ഈ സ്മാർട്ട് ഫോണിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. ഇതിന് പുറമെ ഫ്ലിപ് ഫോണിൽ 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും 10MP 3x ടെലിഫോട്ടോ ക്യാമറയും കൂടി വരുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :